നിലം തൊടാതെ കുതിച്ച് സ്വർണവില; ഭേദിക്കാൻ റെക്കോഡുകളില്ല
കൊച്ചി: സ്വർണവില എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ്. അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും വില ദിവസങ്ങളായി ഏറ്റവും ഉയർന്ന നിലയിൽതന്നെ. ഗ്രാമിന് 7340 രൂപയും പവന് 58,720 രൂപയുമാണ് വ്യാഴാഴ്ചത്തെ വില. ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.103 ഗ്രാം) സ്വർണത്തിന്റെ എക്കാലത്തെയും ഉയർന്ന നിരക്കായ 2752 ഡോളറും മറികടന്നെങ്കിലും വ്യാഴാഴ്ച നേരിയ തോതിൽ കുറഞ്ഞ് 2713 ഡോളറിലെത്തി. പശ്ചിമേഷ്യയിലെ യുദ്ധസന്നാഹങ്ങളും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടRead More →




