ഇന്ത്യയെ ഗ്ലോബൽ ഫാർമ ഹബ് ആക്കാൻ ബജറ്റിൽ പദ്ധതി
ബയോഫാർമ മേഖലയ്ക്കായി രാജ്യത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10,000 കോടി രൂപ അനുവദിച്ചതായി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ. ‘ബയോ ഫാർമ ശക്തി’ എന്ന പദ്ധതിയുടെ കീഴിൽ ഈ മേഖലയെ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബയോഫാർമ ഉത്പാദനത്തിന്റെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് ഉദ്ദേശ്യം. ദീർഘകാല ആരോഗ്യസംരക്ഷണത്തിലും ലൈഫ് സയൻസ് മേഖലയിലെ വളർച്ചയിലും ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നീക്കം രാജ്യത്തിന്റെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് ശക്തമായ ഉത്തേജനംRead More →





