നേരിട്ടുള്ള വിദേശ നിക്ഷേപം 15 ശതമാനം ഉയര്‍ന്ന് 18.62 ബില്യണ്‍ ഡോളര്‍
ന്യൂഡെല്‍ഹി: 2026 സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 15% ഉയര്‍ന്ന് 18.62 ബില്യണ്‍ ഡോളറിലെത്തി. വിദേശ നിക്ഷേപത്തിന്റെ പ്രധാന സ്രോതസ്സ് യുഎസ് ആണെന്ന് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) വ്യക്തമാക്കുന്നു. യുഎസില്‍ നിന്നുള്ള എഫ്ഡിഐ 3 മടങ്ങുയര്‍ന്ന് 5.61 ബില്യണ്‍ ഡോളറെത്തുകയായിരുന്നു. മുന്‍വര്‍ഷത്തില്‍ 1.5 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണിത്. സിംഗപ്പൂര്‍, മൗറീഷ്യസ് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഇക്വിറ്റി, പുനര്‍നിക്ഷേപം, മറ്റ്Read More →





