ആലിബാബയുടെ 10 ദശലക്ഷം ഓഹരികൾ വിറ്റഴിക്കാൻ ജാക്ക് മായുടെ കുടുംബ ട്രസ്റ്റ്
2023-11-17
ചൈന: ചൈനീസ് ശതകോടീശ്വരൻ ജാക്ക് മായുടെ കുടുംബ ട്രസ്റ്റ് അലിബാബ ഗ്രൂപ്പ് ഹോൾഡിംഗ്‌സിന്റെ 10 ദശലക്ഷം അമേരിക്കൻ ഡെപ്പോസിറ്ററി ഷെയറുകൾ ഏകദേശം 871 മില്യൺ ഡോളറിന് വിൽക്കാൻ ഒരുങ്ങുന്നതായി ഇ-കൊമേഴ്‌സ് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഫാമിലി ട്രസ്റ്റിന്റെ ഭാഗമായ ജെഎസ്പി ഇൻവെസ്റ്റ്‌മെന്റും ജെസി പ്രോപ്പർട്ടീസും ചേർന്ന് നവംബർ 21ന് വിൽപ്പന നടത്തും. 2019ൽ ആലിബാബയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് മാ മാറിയിരുന്നു. ആലിബാബയുടെ സഹസ്ഥാപകരിൽ ഒരാളും മായുടെ ദീർഘകാല ലെഫ്റ്റനന്റുമായRead More →

