നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി ഒരാൾ മരിച്ചു

കുമ്പളം (എറണാകുളം): ദേശീയ പാതയിൽ കുമ്പളം ടോൾ പ്ലാസക്ക് സമീപം വീണ്ടും അപകടം. അനധികൃതമായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി ഒരാൾ മരിച്ചു. മീൻ വണ്ടിയിലുണ്ടായിരുന്ന ആലപ്പുഴ പുന്നപ്ര പള്ളിവെളി അബൂബക്കറിന്റെ മകൻ ഷഫീഖ് (42) ആണ് മരിച്ചത്. വാഹനം വെട്ടി പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. അപകട സ്ഥലത്തുതന്നെ ഇയാൾ മരിച്ചതായാണ് വിവരം. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് വൈപ്പിനിലേക്ക് മീനുമായി പോയRead More →

തീവ്ര മഴക്ക് സാധ്യത; ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. തീരദേശ ന്യൂനമർദ പാത്തിയുടെയും അതിതീവ്ര ന്യൂനമർദത്തിന്റെയും ഫലമായി സംസ്ഥാനത്ത് കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാസർകോട്, വയനാട്, എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ പൂർണമായും കോഴിക്കോട് ജില്ലയിൽ ഭാഗികമായും ആണ് ഇന്ന്Read More →

കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതി

ന്യൂഡൽഹി: ഇന്ത്യയുടെ ഊർജ സുരക്ഷ ശക്തിപ്പെടുത്താൻ ആഴക്കടൽ എണ്ണ-വാതക പര്യവേഷണ രംഗത്ത് വൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. നാഷണൽ ഡീപ്പ്‌വാട്ടർ എക്സ്പ്ലറേഷൻ മിഷൻ ‘സമുദ്ര മന്ഥൻ’ പദ്ധതിക്ക് കീഴിൽ ഏകദേശം 80,000 കോടി രൂപയുടെ പ്രോത്സാഹന പാക്കേജ് ഒരുക്കുകയാണ് സർക്കാർ. ആഴക്കടൽ മേഖലകളിൽ എണ്ണയും പ്രകൃതിവാതകവും കണ്ടെത്താനുള്ള നിക്ഷേപം വർധിപ്പിക്കുകയാണ് ലക്ഷ്യം. ആഴക്കടൽ എണ്ണ പര്യവേഷണം വളരെ ചെലവേറിയതും സാങ്കേതികമായി വെല്ലുവിളി നിറഞ്ഞതുമാണ്. ഈ മേഖലയിലെ നിക്ഷേപ അപകടസാധ്യത കുറയ്ക്കുന്നതിനായിRead More →

ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്

ബെംഗളൂരു: ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക് കുതിക്കുന്നു. കയറ്റുമതി മേഖലയില്‍ ചരിത്രപരമായ മുന്നേറ്റം നടത്തിയത് ഐഫോണുകളാണ്. 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി മൂല്യം 23.4 ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡ് നേട്ടമായ 9.84 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.97 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. മികച്ച ഐഫോണ്‍ കയറ്റുമതിയുടെ പിന്തുണയോടെ ഇന്ത്യയുടെ മൊത്തത്തിലുള്ള ഇലക്ട്രോണിക്‌സ് കയറ്റുമതിയും പുതിയRead More →

വി-ഗാർഡിന്റെ അറ്റാദായം 76 ശതമാനം വര്‍ധിച്ചു

കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2026 ജൂൺ 30-ന് അവസാനിച്ച 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിൽ 1810.65 കോടി രൂപ മൊത്തം വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1466.08 കോടി രൂപയില്‍ നിന്ന് 23.5 ശതമാനമാണ് വര്‍ധന. മുൻവർഷം ഇതേ പാദത്തിൽ 73.85 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 76.4% വർദ്ധിച്ച് 130.25 കോടി രൂപയിലെത്തി. “എല്ലാ വിഭാഗങ്ങളുംRead More →