കെ. സുരേന്ദ്രൻ മഞ്ചേശ്വരം, വി. മുരളീധരൻ കഴക്കൂട്ടം, നേമത്ത് രാജീവ് ചന്ദ്രശേഖർ; ‘എ’ ക്ലാസ് മണ്ഡലങ്ങളിലെ സാധ്യത പട്ടികയൊരുക്കി ബി.ജെ.പി
രാജീവ് ചന്ദ്രശേഖർ, കെ. സുരേന്ദ്രൻ, വി മുരളീധരൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കേരളത്തിലെ 35 മണ്ഡലങ്ങളിലേക്കുള്ള ബി.ജെ.പി സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക തയ്യാർ. വിജയ സാധ്യത കണക്കാക്കുന്ന ‘എ’ ക്ലാസ് മണ്ഡലങ്ങൾ ഉൾപ്പെടുത്തിയാണ് ആദ്യ ഘട്ട പട്ടിക തയ്യാറാക്കിയതെന്നാണ് വിവരം. ഇടത്, വലത് മുന്നണികൾ പ്രചരണ യാത്രകൾ അവസാനിക്കുന്നതോടെ, സ്ഥാനാർഥി നിർണയത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ, നേരത്തെ തന്നെ പട്ടിക സജ്ജമാക്കി പ്രചാരണം ആരംഭിക്കാനാണ് ബി.ജെ.പി നീക്കം. സംസ്ഥാന അധ്യക്ഷൻ രാജീവ്Read More →





