പ്രവർത്തനം തുടങ്ങി 11 മാസം പിന്നിടുമ്പോൾ ആകാശ എയറിന് 602 കോടിയുടെ നഷ്ടം
ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ എയർലൈനായ ആകാശ എയറിന് 602 കോടിയുടെ നഷ്ടം. 777.8 കോടിയാണ് കമ്പനിയുടെ വരുമാനം. 1866 കോടിയാണ് കമ്പനിയുടെ പ്രവർത്തന ചെലവ്. സിവിൽ എവിയേഷൻ സഹമന്ത്രി വി.കെ സിങ് ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് ആകാശ എയർ പ്രവർത്തനം തുടങ്ങിയത്. ആഗസ്റ്റ് മുതൽ മാർച്ച് 31 വരെയുള്ള കമ്പനിയുടെ പ്രവർത്തനഫലമാണ് പുറത്ത് വന്നത്. പ്രവർത്തനം തുടങ്ങുന്നതിന് മുമ്പുണ്ടായ ചെലവുകളാണ് കമ്പനി നഷ്ടത്തിലേക്ക് പോകാൻ കാരണമെന്നാണ്Read More →





