ഓൺലൈൻ ഓട്ടോ, ടാക്‌സി സംവിധാനവുമായി ‘പി.യു’

കോഴിക്കോട്: ടാക്‌സികള്‍ക്കു പിന്നാലെ ഓട്ടോകളും ഓണ്‍ലൈനിലേക്ക്. ഓട്ടോകളെയും ടാക്‌സികളെയും ഒരേ കണ്ണിയില്‍ കോര്‍ത്തിണക്കുന്ന ഓണ്‍ലൈന്‍ സംവിധാനം പിയു ആപ് കോഴിക്കോട്ട് പുറത്തിറക്കി.കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി എന്ന ടെക്നോളജി സ്റ്റാര്‍ട്ടപ്പ് കമ്പനി ആണ് ഈ നവസംരംഭത്തിന് പിന്നില്‍.ആദ്യഘട്ടത്തില്‍, കോഴിക്കോടിന് പുറമെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, എന്നീ ജില്ലകളിലും ഈ മാസം തന്നെ പിയു ആപ്പ് ലോഞ്ച് ചെയ്യും. 2019-20 സാമ്പത്തിക വര്‍ഷം തന്നെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.Read More →

അടിമുടി മാറ്റത്തിനൊരുങ്ങി ഫേസ്ബുക്

ജനപ്രിയ സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫേസ്ബുക് അടിമുടി മാറ്റത്തിനൊരുങ്ങുന്നു. പുതിയ രൂപത്തിലും ഭാവത്തിലും ഒട്ടേറെ പുതുമകളുമായി ഫേസ്ബുക്കിന്റെ പുതിയ വെർഷൻ ഉടൻ തന്നെ ഉപഭോക്താക്കളിൽ എത്തും. ഫേസ്ബുക്കിനൊപ്പം മെസഞ്ചറിലും വാട്ട്സ് ആപ്പിലും ഇൻസ്റ്റഗ്രാമിലും ഒട്ടേറെ മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സാൻ ജോസിൽ നടന്ന എഫ്8 ഡെവലപ്പർ കോൺഫറൻസിൽ മാർക്ക് സുക്കർബർഗ് തന്നെയാണ് മാറ്റങ്ങൾ അവതരിപ്പിച്ചത്. വെബ് വെർഷനിൽ വരുത്തിയ മാറ്റമാണ് എടുത്തുപറയേണ്ടത്. ഇതുവരെയുള്ളതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഡിസൈനാണ് പുതിയ വെർഷന്റെ പ്രത്യേകത.Read More →

റെക്‌സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ‘തമാശ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം റെക്‌സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ‘തമാശ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. റൊമാന്റിക്ക് കോമഡി ചിത്രമായ ‘തമാശ’യില്‍ വിനയ് ഫോര്‍ട്ട് കോളജ് അദ്ധ്യാപകനായും ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവര്‍ നായികമാരായും നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.Read More →