ആഡ് ബ്രേക്കുകള്‍ പരീക്ഷിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം

പുതിയ പരസ്യ രീതി പരീക്ഷിക്കാനുള്ള നീക്കവുമായി ഇന്‍സ്റ്റഗ്രാം. ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെ സ്‌കിപ്പ് ചെയ്യാനാകാത്ത പരസ്യങ്ങള്‍ കാണിക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ഭാഗമായി ചെയ്യുന്നത്. ആഡ് ബ്രേക്സ് എന്ന പേരിലാണ് ഇതറിയപ്പെടുക. നിലവില്‍ ചുരുക്കം ചിലരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് പരീക്ഷിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ചില ഉപഭോക്താക്കളാണ് സോഷ്യല്‍മീഡിയയിലൂടെ ഇത്തരത്തിലുള്ള പരീക്ഷണം നടക്കുന്നുണ്ടെന്ന വിവരം കൈമാറിയത്. മൂന്ന് മുതല്‍ അഞ്ച് സെക്കന്റ് വരെയുള്ള സ്‌കിപ്പ് ചെയ്യാനാകാത്തRead More →

വോഡഫോൺ ഐഡിയയ്ക്ക് മുന്നറിയിപ്പുമായി ടവർ കമ്പനി

മുംബൈ: മൂലധന ഞെരുക്കത്തില്‍പ്പെട്ട് ഉഴലുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് (Vi) കൂടുതല്‍ തിരിച്ചടിയുമായി ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സിന്റെ മുഖ്യ ഓഹരി ഉടമകളായ ഭാരതി എയര്‍ടെല്ലിന്റെ ചെയര്‍മാന്‍ സുനില്‍ മിത്തലിന്റെ മുന്നറിയിപ്പ്. കുടിശികകള്‍ വീട്ടിയില്ലെങ്കില്‍ 5ജി സേവനത്തിനായി ടവര്‍ അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കില്ലെന്നാണ് സുനില്‍ മിത്തല്‍ വ്യക്തമാക്കിയത്. ഇന്‍ഡസ് ടവേഴ്‌സില്‍ 48 ശതമാനം ഓഹരികളുള്ള ഭാരതി എയര്‍ടെല്ലാണ് മുഖ്യ ഓഹരി ഉടമകള്‍. കമ്പനിയില്‍ വോഡഫോണ്‍ ഐഡിയയ്ക്ക് 5 ശതമാനത്തില്‍ താഴെ ഓഹരികളേയുള്ളൂ. കുടിശികRead More →

ഇന്ത്യൻ ഐടി മേഖലയില്‍ ‘നിശബ്ദ പിരിച്ചുവിടല്‍’ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ദില്ലി: രാജ്യത്തെ ഐടി മേഖലയില്‍ ‘നിശബ്ദ പിരിച്ചുവിടല്‍’ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2023ല്‍ 20,000ത്തോളം ടെക്കികളെ പിരിച്ചുവിട്ടതായി സൂചന. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഞ്ച് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സേവന കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, എല്‍ടിഐ-മൈന്‍ഡ് ട്രീ, ടെക് മഹീന്ദ്ര, വിപ്രോ എന്നിവയാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അവരുടെ ആകെയുള്ള ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐടി കമ്പനി ജീവനക്കാരുടെ സംഘടനയായ ആള്‍ ഇന്ത്യ ഐടി ആന്റ് ഐടിഇഎസ് എംപ്ലോയിസ് യൂണിയന്‍Read More →

രാജ്യത്ത് പുതിയ സീരീസിലുള്ള മൊബൈല്‍ നമ്പറുകള്‍ അവതരിപ്പിച്ച് ടെലികോം മന്ത്രാലയം

ദില്ലി: രാജ്യത്ത് പുതിയ സീരീസിലുള്ള 10 അക്ക മൊബൈല്‍ നമ്പറുകള്‍ ടെലികോം മന്ത്രാലയം അവതരിപ്പിക്കുന്നു. 160 എന്ന അക്കങ്ങളിലാണ് ഈ സീരീസ് ആരംഭിക്കുന്നത്. മാര്‍ക്കറ്റിംഗിനും സര്‍വീസ് കോളുകള്‍ക്കുമായാണ് പുതിയ 160 സീരീസിലുള്ള നമ്പറുകള്‍ ആരംഭിക്കുന്നത് എന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ടെലികോം ഉപഭോക്താക്കൾക്ക് വിളിക്കുന്ന സ്ഥാപനങ്ങളെയും ടെലിഫോൺ ഓപ്പറേറ്ററെയും ഫോണ്‍കോളിന്‍റെ ലൊക്കേഷനെയും കുറിച്ച് കൃത്യമായി അറിയാൻ കഴിയുന്ന രീതിയിലാണ് ഈRead More →

സ്മാർട്ട്‌ഫോൺ പ്ലാൻ്റിനായി തമിഴ്‌നാട്ടിൽ ശതകോടികൾ നിക്ഷേപിക്കാൻ ഗൂഗിൾ

സ്‌മാർട്ട്‌ഫോൺ നിർമ്മാണത്തിനായി ഗൂഗിൽ തമിഴ്‌നാട്ടിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. രാജ്യത്തിനകത്ത് ഉൽപ്പാദന പ്രവർത്തനങ്ങൾ വിപുലീകരിക്കാനുള്ള ശ്രമം തമിഴ്‌നാട്ടിൽ തുടങ്ങാനാണ് ഈ ടെക് ഭീമൻ ലക്ഷ്യം വെക്കുന്നത്. തായ്‌വാനീസ് കരാർ നിർമ്മാണ പങ്കാളിയായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പുമായി സഹകരിച്ച് പുത്തൻ പ്രൊഡക്ഷൻ ലൈനുകൾ സജ്ജീകരിച്ച് തമിഴ്നാട്ടിൽ പിക്‌സൽ ഫോണുകളുടെ അസംബ്ലി ആരംഭിക്കാനാണ് ഗൂഗിൾ ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, അതിൻ്റെ വിംഗ് അനുബന്ധ സ്ഥാപനവും തമിഴ്‌നാട്ടിൽRead More →