കോഴിക്കോട്ട് വീണ്ടും ഷിഗല്ല മരണം

കോഴിക്കോട്: മാവൂരിൽ കഴിഞ്ഞ ദിവസം പനി ബാധിച്ച മരിച്ച സ്ത്രീക്ക് ഷിഗല്ല സ്ഥിരീകിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവര്‍ക്ക് ആരോഗ്യ വഷളാവുകയും ഷിഗല്ലെ രോഗലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്തതിനാൽ സാംമ്പിൾ പരിശോധനക്ക് അയക്കുകയായിരുന്നു. മരണത്തിന് ശേഷമാണ് പരിശോധനാ ഫലം ലഭിച്ചത്. ഇക്കഴിഞ്ഞ 20നാണ് ഇവർ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഷിഗല്ല് ബാധിച്ച് മരിച്ചവരുടെ എണ്ണം 7 ആയി. 216 പേർക്ക് രോഗം സ്ഥിരീകരിച്ചു. 77 പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി.Read More →

പിടിവിട്ട് പകർച്ചവ്യാധികൾ; കോഴിക്കോട് വീണ്ടും ഷിഗല്ല; ഇന്നലെ സംസ്ഥാനത്ത് 8 ഷിഗല്ല, 5 മലേറിയ കേസുകൾ

കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഷിഗല്ല റിപ്പോർട്ട് ചെയ്യപ്പെട്ട കോഴിക്കോട് ജില്ലയിൽ ഇന്നലെ ഒരാൾക്കു കൂടി ഷിഗല്ല റിപ്പോർട്ട് ചെയ്തു. ഓമശ്ശേരി പഞ്ചായത്തിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഇന്നലെ സംസ്ഥാനത്ത് ആകെ എട്ടു പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊല്ലം പൂയപ്പള്ളി -1, മയ്യനാട് -1, ഇടുക്കി കഞ്ഞിക്കുഴി -2, കോഴിക്കോട് ഓമശ്ശേരി -1, വയനാട് ചുള്ളിയോട് -1, കണ്ണൂർ മൊകേരി -2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട്Read More →

ഷിഗല്ലെ ഭീതിയിൽ കേരളം; ഒറ്റ ദിവസം എട്ടുപേർക്ക് രോഗബാധ

പാ​ല​ക്കാ​ട്: മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ സം​സ്ഥാ​നം സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ൽ. വൈ​റ​ൽ പ​നി മു​ത​ൽ ഷി​ഗ​ല്ലെ വ​രെ​യു​ള്ള രോ​ഗ​ങ്ങ​ൾ പി​ടി​മു​റു​ക്കു​ക​യാ​ണ്. ആ​ശ​ങ്ക​യു​യ​​ർ​ത്തു​ന്ന​താ​ണ് ഷി​ഗ​ല്ലെ​യു​ടെ വ്യാ​പ​നം. ജൂ​ണി​ൽ എ​ട്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ 18 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഒ​രാ​ൾ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച മാ​ത്രം എ​ട്ടു​പേ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 93 പേ​ർ​ക്കാ​ണ് ഷി​ഗ​ല്ലെ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് മ​ര​ണ​വും ഉ​ണ്ടാ​യി. 70 പേ​ർ​ക്ക് രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്നു​ണ്ട്. ഷി​ഗ​ല്ലെ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​രു ബാ​ക്ടീ​രി​യ മൂ​ല​മു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​യാ​ണി​ത്.Read More →

വയനാട് സ്കൂ​ളി​ൽ വിഷബാധ; ചി​കി​ത്സ തേ​ടി​യ​ത്  150 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ, വെള്ളത്തിൽ നിന്നെന്ന് നിഗമനം

പ്രതീകാത്മക ചിത്രം സുൽത്താൻ ബത്തേരി: കോളിയാടി മാർ ബസേലിയോസ് യു.പി സ്കൂളിലെ കുട്ടികൾക്ക് വിഷബാധയേറ്റത് സ്കൂളിലെ കിണറ്റിലെ വെള്ളത്തിൽ നിന്നെന്ന് നിഗമനം. കുട്ടികൾക്ക് ‘ബാക്ടീരിയൽ ഇൻഫെക്ഷൻ’ ആകാനാണ് സാധ്യതയെന്ന് ആരോഗ്യ അധികൃതർ പറഞ്ഞു. 150 ഓളം കുട്ടികളാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിട്ടുള്ളത്. സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിൽ കുട്ടികളുടെ ചികിത്സക്കായി ശനിയാഴ്ച പ്രത്യേക വാർഡ് തുറന്നിട്ടുണ്ട്. നിലവിൽ ഒരു കുട്ടിക്കും പേടിക്കേണ്ട സാഹചര്യമില്ലെന്ന് ഡി.എം.ഒ ഡോ.Read More →

'ആ ആൾ ആരാണ് എന്ന് എനിക്കറിയില്ല, കുറച്ചു ദിവസങ്ങൾക്കു മുൻപ് കോടിയേരിയുടെ വീട് സന്ദർശിച്ചിരുന്നു'; വിനോദിനിയുടെ ആരോപണത്തിൽ പ്രതികരിച്ച് എം.വി ഗോവിന്ദൻ

കണ്ണൂർ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി ആരേയും അവഗണിച്ചിട്ടില്ലെന്നും അഭിമുഖത്തിൽ പറഞ്ഞ ആൾ ആരാണെന്ന് തനിക്കറിയില്ലെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ‘വിനോദിനി ബാലകൃഷ്ണന്റെ അഭിമുഖം പത്രത്തിൽ കണ്ടു. അതിൽ പറയുന്ന ആൾ ആരാണ് എന്ന് എനിക്കറിയില്ല. ഞാൻ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അവരുടെ വീട്ടിൽ സന്ദർശിച്ചിരുന്നു. ഇടക്കൊക്കെ കോടിയേരിയുടെ വീട്ടിൽRead More →