6 മുന്‍നിര കമ്പനികളുടെ മൂല്യം 83637.96 കോടി രൂപ കുറഞ്ഞു
മുംബൈ: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ് എന്നിവയുള്‍പ്പടെ ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 83,637.96 കോടി രൂപയുടെ ഇടിവ്. നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായ തണുപ്പന്‍ പ്രതികരണമാണ് ഓഹരികളെ ബാധിച്ചത്. പ്രതിവാര കണക്കെടുപ്പില്‍ സെന്‍സെക്‌സ് 78.52 പോയിന്‌റ് അഥവാ 0.12 ശതമാനവും നിഫ്റ്റി 29.3 പോയിന്റ് അഥവാ 0.15 ശതമാനവുമുയര്‍ന്നു. ടിസിഎസിന്റെ വിപണി മൂല്യം 35,694.04 കോടി രൂപ ഇടിഞ്ഞ് 11,74,720.15 കോടി രൂപയായപ്പോള്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെRead More →
