ബെംഗളൂരുവിലെ അഡ്വാൻസ്ഡ് ലോജിസ്റ്റിക്സ് ഹബ് ലോഞ്ച് ചെയ്തതിന് പിന്നാലെ ‘ഗതി’യുടെ ഓഹരി 4% ഉയർന്നു
മുംബൈ: ബെംഗളൂരുവിൽ ഒരു അഡ്വാൻസ്ഡ് മെഗാ സർഫേസ് ട്രാൻസ്ഷിപ്പ്മെന്റ് സെന്റർ ആൻഡ് ഡിസ്ട്രിബ്യൂഷൻ വെയർഹൗസ് (എസ്ടിസിഡിഡബ്ല്യു), കമ്പനി ആരംഭിച്ചതിന് പിന്നാലെ വെള്ളിയാഴ്ച ഗതിയുടെ ഓഹരികൾ 4 ശതമാനത്തിലധികം ഉയർന്ന് ഒരു ഷെയറിന് 138 രൂപയിലെത്തി. സെൻസെക്സിന്റെ ഒരു ശതമാനം വർധനയ്ക്കെതിരെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ, ഈ ലോജിസ്റ്റിക് സ്റ്റോക്ക് 8 ശതമാനം കുറയുകയാണുണ്ടായത്. നേരത്തെ, സെപ്തംബർ 14ന് ഗതി ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 177 രൂപയിലെത്തിയിരുന്നു.Read More →



