ആസ്റ്റർ ഗൾഫ്, ഇന്ത്യ വിഭജനത്തിന് ഓഹരി ഉടമകളുടെ അനുമതി
ന്യൂഡൽഹി: പ്രമുഖ ആശുപത്രി ഗ്രൂപ്പായ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ ഇന്ത്യയിലെയും ഗൾഫിലെയും ബിസിനസ് വേർപ്പെടുത്താനുള്ള നിർദേശത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. 101 കോടി ഡോളറിന്റെ (8395 കോടി രൂപ) ഇടപാട് ഓഹരിയുടമകളുടെ യോഗത്തിൽ 99 ശതമാനത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാസായതായി കമ്പനിവൃത്തങ്ങൾ അറിയിച്ചു. ഇതനുസരിച്ച് ആസ്റ്ററിന്റെ ഗൾഫ് ബിസിനസിൽ നിക്ഷേപമിറക്കാൻ യു.എ.ഇയിലെ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജ്ർ കാപിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപക കൺസോർട്യവുമായി കരാർ ഒപ്പുവെച്ചു. ഇതോടെ ആസ്റ്ററിന്റെ ഗൾഫിലെയുംRead More →




