വൺ97 കമ്മ്യൂണിക്കേഷൻസിന്റെ നഷ്ടം 550 കോടി രൂപയായി ഉയർന്നു
ഫിൻടെക് കമ്പനിയായ പേടിഎമ്മിന്റെ കഷ്ടകാലം ഉടനൊന്നും തീരുമെന്ന് തോന്നുന്നില്ല. ഏറ്റവുമൊടുവിലായി പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസിന്റെ മാർച്ച് പാദത്തിലെ നഷ്ടം 550 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ നഷ്ടം 169 കോടി രൂപയായിരുന്നു. യുപിഐ ഇടപാടുകളിലെ പ്രശ്‌നങ്ങളും പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ നിരോധനവും കമ്പനിയുടെ നാലാം പാദ ഫലങ്ങളെ കാര്യമായി ബാധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ 2,334 കോടി രൂപയായിരുന്നRead More →


