രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച് സിയാലിൽ തുറക്കുന്നു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ(Cochin International Airport) യാത്ര ചെയ്യുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. വിമാനത്താവളത്തില്‍ ഇനി നേരത്തെ എത്തിയാലും മുഷിയേണ്ടി വരില്ല. യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവമൊരുക്കാന്‍ പുതിയ പദ്ധതിയുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ചായ(aero lounge) 0484 എയ്‌റോ ലോഞ്ച് കൊച്ചി വിമാനത്താവളത്തില്‍ സെപ്തംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) ഉദ്ഘാടനം ചെയ്യും. കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്ട്രRead More →

ഇന്ത്യയുടെ വളർച്ച നിരക്ക് 6.5 ശതമാനത്തിലേക്ക് താഴ്ന്നേക്കും

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസക്കാലയളവിൽ ഇന്ത്യയുടെ(India) ആഭ്യന്തര മൊത്ത ഉത്പാദനത്തിലെ(ജിഡിപി/gdp) വളർച്ച നിരക്ക് 6.5 ശതമാനത്തിലേക്ക് താഴുമെന്ന് പ്രവചനം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ വളർച്ച നിരക്ക് കുറഞ്ഞാൽ മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക്(Reserve Bank) തയ്യാറായേക്കും. വ്യാവസായിക, കാർഷിക മേഖലകളിലെ തളർച്ച ഇന്ത്യയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു. പൊതു തിരഞ്ഞെടുപ്പും ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റും ഉത്പാദന, സേവന മേഖലകളിൽRead More →

വൈദ്യുതി വാഹനങ്ങളുടെ വില്പന മങ്ങുന്നു

കൊച്ചി: ജൂലായില്‍ ഇന്ത്യൻ വിപണിയില്‍ വൈദ്യുതി വാഹനങ്ങളുടെ വില്പനയില്‍ തിരിച്ചടി ദൃശ്യമായി. ടാറ്റ ഉള്‍പ്പെടെ പ്രധാന കമ്പനികള്‍ക്കെല്ലാം കാര്യമായ വളർച്ച വിപണിയില്‍ നേടാനായില്ല. ടാറ്റ മോട്ടോഴ്സ്ജൂലായില്‍ ടാറ്റ മോട്ടോഴ്സ് 4,775 ഇലക്‌ട്രിക് വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. മുൻവർഷത്തേക്കാള്‍ 12.75 ശതമാനം ഇടിവുണ്ടായി. 7.99 ലക്ഷം രൂപ മുതല്‍ 19.49 ലക്ഷം രൂപ വരെ വിലയുള്ള ടിയാഗോ, ടിഗോർ, പഞ്ച്. നെക്സോണ്‍ തുടങ്ങിയ ബ്രാൻഡുകളുണ്ടെങ്കിലും കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്സ് ഇRead More →

ന്യൂഡൽഹി: 88,000 കോടി രൂപയുടെ ലയന നീക്കം പരാജയപ്പെട്ടതിൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസും സോണി പിക്ചേഴ്സ് നെറ്റ്‍വർക്സ് ഇന്ത്യയും പരസ്പരം നൽകിയ കേസുകൾ ഒത്തുതീർന്നു. സിംഗപ്പൂർ ഇന്റർനാഷനൽ ആർബിട്രേഷൻ സെന്ററിലും ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിലും (എൻ.സി.എൽ.ടി) ഇരുകൂട്ടരും നൽകിയ കേസുകൾ പിൻവലിക്കും. ആറു മാസത്തോളം നീണ്ട തർക്കത്തിനൊടുവിലാണ് പ്രശ്നത്തിന് പരിഹാരമായത്. 2021 ഡിസംബറിൽ ഒപ്പുവെച്ച ലയന കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ സീ പരാജയപ്പെട്ടുവെന്നാരോപിച്ച് സോണിയാണ് ആദ്യം കരാറിൽനിന്ന്Read More →

കോഴിക്കോട്, ഓഗസ്റ്റ് 24, 2024 – ജെം ആന്റ് ജ്വല്ലറി വ്യവസായത്തിന് നൽകിയ അതുല്യമായ സംഭാവനയ്ക്കുള്ള ടസ്കർ നാഷണൽ അവാർഡ് 2024 സഫാ ഗ്രൂപ്പിന് ലഭിച്ചു. ഇൻഡോ കണ്ടിനന്റൽ ട്രേഡ് ആൻഡ് എൻട്രപ്രണർഷിപ്പ് പ്രമോഷൻ കൗൺസിൽ നൽകിയ ഈ പുരസ്കാരം, ഇന്ത്യയിലെ ജെം ആന്റ് ജ്വല്ലറി മേഖലയെ ശക്തിപ്പെടുത്തുന്നതിൽ സഫാ ഗ്രൂപ്പ് നൽകിവരുന്ന വേറിട്ട സംഭാവനകളെ പരിഗണിച്ചാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി ജെം ആന്റ് ജ്വല്ലറി മേഖലയിൽ റീടെയിൽ, ഹോൾസെയിൽ, മാനുഫാക്ചറിങ്,Read More →