പ്രധാനമന്ത്രി ജൻധൻ യോജനക്ക് കീഴിൽ മൂന്നുകോടി അക്കൗണ്ടുകൾ തുറക്കും -ധനമന്ത്രി
ന്യൂഡൽഹി: നടപ്പുസാമ്പത്തിക വർഷത്തിൽ പ്രധാനമന്ത്രി ജൻ ധൻ യോജനക്ക് (പി.എം.ജെ.ഡി.വൈ) കീഴിൽ മൂന്നുകോടി അക്കൗണ്ടുകൾ തുറക്കുക സർക്കാർ ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പി.എം.ജെ.ഡി.വൈ പത്ത് വർഷം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി. പി.എം.ജെ.ഡി.വൈ പദ്ധതിക്ക് കീഴിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം 2015 മാർച്ചിനെ അപേക്ഷിച്ച് 2024 ആഗസ്റ്റിൽ നാലുമടങ്ങായി. പദ്ധതിക്ക് കീഴിലുള്ള അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 2024 ആഗസ്റ്റിൽ 2.31 ലക്ഷം കോടിയായി വർധിച്ചു. ഗവൺമെന്റിനെ ഓരോRead More →




