ലുലു ഐപിഒയ്ക്ക് 3 ലക്ഷം കോടിയുടെ ഡിമാൻഡ്

കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ലഭിച്ചത് 3,700 കോടി ഡോളറിന്റെ (ഏകദേശം 3.11 ലക്ഷം കോടി രൂപ) ഡിമാൻഡ്. യുഎഇക്ക് പുറമേ ജിസിസി, രാജ്യാന്തരതലങ്ങളിൽ നിന്നുൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് ലഭിച്ച സംയോജിത അപേക്ഷകളുടെ മൂല്യമാണിത്. കഴിഞ്ഞ 10 വർഷത്തിനിടെ യുഎഇയിൽ ഒരു സർക്കാർ ഇതര സ്ഥാപനത്തിന് ഐപിഒയിൽ ലഭിക്കുന്ന ഏറ്റവുംRead More →

150 കോടി രൂപ സമാഹരിക്കാന്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്

കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് 1000 രൂപ മുഖവിലയുള്ള സുരക്ഷിതമായ, ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളുടെ (എന്‍സിഡി) പബ്ലിക് ഇഷ്യൂ തുടങ്ങി. 100 കോടി രൂപയുടെ അടിസ്ഥാന സമാഹരണവും 50 കോടി രൂപ വരെ അധിക സമാഹരണവും നടത്താനുള്ള അനുമതിയുടെ അടിസ്ഥാനത്തിലാവും ആകെ 150 കോടി രൂപ ശേഖരിക്കുക. ഈ കടപ്പത്രങ്ങളുടെ വില്‍പന നവംബര്‍ 13 വരെ തുടരും. വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഇതു നേരത്തെ അവസാനിപ്പിക്കാനുമാകും. ഈ കടപ്പത്രങ്ങള്‍ ബിഎസ്ഇയില്‍ ലിസ്റ്റുRead More →

ഇന്‍ഡെല്‍ മണി എന്‍സിഡി കടപ്പത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യത

കൊച്ചി: സ്വര്‍ണ്ണ വായ്പാ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍ മണിയുടെ അഞ്ചാമത് പബ്ലിക് ഇഷ്യു 156.51 ശതമാനം അധിക വരിക്കാരെ നേടി. ഇന്‍ഡെല്‍ മണിയുടെ സുരക്ഷിതവും വീണ്ടെടുക്കാവുന്നതും മാറ്റാനാവാത്തതുമായ 1000 രൂപ വീതം മുഖ വിലയുള്ള 75 കോടി രൂപയുടെ കടപ്പത്രങ്ങളാണ് (NCD) പ്രതീക്ഷിച്ചതിനേക്കാള്‍ ഒന്നര ഇരട്ടിയിലേറെ വരിക്കാരെ ആകര്‍ഷിച്ചത്. ഇഷ്യുവിന്റെ അവസാന ദിനം 117.38 കോടി രൂപയുടെ കടപ്പത്രങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. റിഡീംRead More →

മുംബൈ: ഡോണൾഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ ഡോളറിനെതി​രെ രൂപക്ക് റെക്കോഡ് തകർച്ച. 21 പൈസയുടെ നഷ്ടമാണ് ഇന്ന് രൂപക്കുണ്ടായത്. 84.30 ആയാണ് രൂപ ഇന്ന് ഇടിഞ്ഞത്. യു.എസ് ഡോളർ ഇൻഡക്സ് കുതിച്ചതോടെയാണ് രൂപ ഇടിഞ്ഞത്. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 84.23നാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 84.15ലേക്ക് മെച്ചപ്പെട്ടുവെങ്കിലും പിന്നീട് 84.31ലേക്ക് ഇടിഞ്ഞു. ഒടുവിൽ 84.30ത്തിൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, ട്രംപിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യൻRead More →

മുംബൈ: ട്രംപിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികളിൽ വൻ നേട്ടം. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിൽ 901 പോയിന്റ് നേട്ടമാണ് ഉണ്ടായത്. 80,378 പോയിന്റിലാണ് സെൻസെക്സിൽ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക ​നിഫ്റ്റിയിലും നേട്ടമുണ്ടായി. നിഫ്റ്റി 311 പോയിന്റ് ഉയർന്നു. 24,525 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. ഐ.ടി ഓഹരികളുടെ ഉയർച്ചയാണ് നിഫ്റ്റിക്ക് ഗുണകരമായത്. ഐ.ടി ഇൻഡക്സ് നാല്Read More →