അറുപതിൻ്റെ നിറവിൽ എച്ച്എൽഎൽ; 2030ൽ 10000 കോടി രൂപ വിറ്റുവരവ് ലക്ഷ്യം

എഴുപതിൽപരം മെഡിക്കൽ ഉൽപന്നങ്ങളുടെ നിർമാതാക്കളായ കേന്ദ്ര പൊതുമേഖലാ സ്ഥാപനം എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന് വജ്രജൂബിലി. ഗർഭനിരോധന ഉറകളുടെ നിർമ്മാണവുമായി 1966ൽ തിരുവനന്തപുരത്ത് ഹിന്ദുസ്ഥാൻ ലാറ്റക്സ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച കമ്പനി ഇന്ന് ഉത്പന്ന വൈവിധ്യം കൊണ്ടും വളർച്ച കൊണ്ടും രാജ്യത്ത് ശ്രദ്ധേയമായ സ്ഥാപനമാണ്. 2030ൽ പതിനായിരം കോടി രൂപ വിറ്റുവരവുള്ള നവരത്ന കമ്പനിയാവുകയെന്ന ലക്ഷ്യത്തിലേക്കാണ് എച്ച്എൽഎൽ മുന്നേറുന്നത്. 2000ത്തിന്റെ തുടക്കത്തോടെയാണ് കമ്പനി ആരോഗ്യ മേഖലയിൽ സജീവമായത്. എച്ച്എൽഎൽ-ൻ്റെRead More →

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് അയർലണ്ടിന്റേത്

നൊമാഡ് പാസ്പോർട്ട്‌ ഇൻഡെക്സ് പുറത്തുവിട്ട 2025 ലെ പട്ടിക പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഇനി അയർലണ്ടിന്റേത്. സ്വിറ്റ്‌സര്‍ലൻഡ് പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഗ്രീസ് മൂന്നാമതും പോര്‍ച്ചുഗല്‍ നാലാമതുമെത്തി. മാൾട്ടയാണ് അഞ്ചാം സ്ഥാനത്ത്. വീസ ഫ്രീ യാത്ര, ടാക്‌സേഷന്‍, ആഗോളമായി രാജ്യത്തിനുള്ള പ്രതിച്ഛായ, ഇരട്ട പൗരത്വത്തിനുള്ള സൗകര്യം, വ്യക്തിസ്വാതന്ത്ര്യം മുതലായവ മാനദണ്ഡങ്ങളാക്കി തയാറാക്കിയ പട്ടികയില്‍ ആകെ 109 പോയിന്റാണ് അയര്‍ലൻഡ് നേടിയത്. 2020 ല്‍ ലക്‌സംബര്‍ഗ്, സ്വീഡന്‍Read More →

ഡീപ്പ് സീക്കിനെ നേരിടാനൊരുങ്ങി മെറ്റയുടെ ലാമ 4 സീരീസ്

പുതിയ എഐ മോഡലുകളുമായി ലാമ 4 പുറത്തിറക്കി മെറ്റ. ലാമ സ്‌കൗട്ട്, ലാമ 4 മാവെറിക്, ലാമ 4 ബെഹമോത്ത് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മോഡലുകള്‍ അടങ്ങിയതാണ് ലാമ 4 സീരീസ്. ചൈനീസ് കമ്പനിയായ ഡീപ്സീക്കിന്റെ എഐ മോഡലുകളെ നേരിടാന്‍ വേണ്ടിയാണ് മെറ്റ ഈ പുതിയ എഐ സീരീസ് അവതരിപ്പിച്ചതെന്നാണ് വിവരം. വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ ആര്‍1, വി3 എന്നീ എഐ മോഡലുകള്‍ ഡീപ്സീക്ക് അവതരിപ്പിച്ചിരുന്നു. വന്‍ നിക്ഷേപം നടത്തിRead More →

ഓഹരി വിപണിയിൽ നഷ്ടത്തിലേക്ക് നയിച്ച 4 കാരണങ്ങള്‍ ഇതാ…

ട്രംപിൻ്റെ താരിഫ് നയങ്ങൾക്ക് പിറകെ വെള്ളിയാഴ്ച യുഎസ് വിപണികളിലെ ഇടിവിന് ചുവടുപിടിച്ച് തിങ്കളാഴ്ച ഏഷ്യൻ വിപണികൾ ഇടിഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരസ്പര താരിഫുകൾ മൂലമുണ്ടായ ആഗോള വ്യാപാര യുദ്ധത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്ക വിപണിയിൽ പ്രതിഫലിച്ചു. ഇന്ത്യൻ ഓഹരി വിപണി ഇന്ന് ഏറ്റവും വലിയ ഇടിവിനെയാണ് അഭിമുഖീകരിക്കുന്നത്. സെൻസെക്സ് ഏകദേശം 4,000 പോയിന്റുകൾ ഇടിഞ്ഞു, അതേസമയം നിഫ്റ്റി 50 ആദ്യകാല ഇടപാടുകളിൽ 21,750 ന് താഴെയായി. ബിഎസ്ഇRead More →

9.69 ശതമാനം വളർച്ച രേഖപ്പെടുത്തി തമിഴ്നാട്

ദില്ലി: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൈവരിച്ച സംസ്ഥാനം തമിഴ്നാടെന്ന് റിപ്പോർട്ട്. 9.69 ശതമാനം വളർച്ചയാണ് തമിഴ്നാടിനുണ്ടായത്. ദ ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്കുണ്ടായ സംസ്ഥാനവും തമിഴ്നാടാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2024-25 സാമ്പത്തിക വർഷത്തിലെ തമിഴ്‌നാടിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദന ( ജിഡിപി ) മൂല്യം 17.23 ലക്ഷം കോടി രൂപയായി ഉയർന്നു. 2023-24 സാമ്പത്തികRead More →