റബർ കിലോക്ക് 200 കടന്നു; വില ഇനിയും കൂടുമെന്ന് പ്രതീക്ഷ
കോട്ടയം: ഇടവേളക്ക് ശേഷം വീണ്ടും 200 രൂപ കടന്ന് റബർ വില! റബർഷീറ്റിന് കിലോക്ക് 204 രൂപ വരെ ബുധനാഴ്ച കർഷകർക്ക് ലഭിച്ചു. 200 രൂപക്ക് മുകളിൽ ഷീറ്റ് എടുക്കുന്നുണ്ടെന്ന് റബർ വ്യാപാര കേന്ദ്രങ്ങളും അറിയിച്ചു. ഗോഡൗണുകളിലേക്ക് കിലോക്ക് 204 രൂപ നിരക്കിലാണ് ബുധനാഴ്ച റബർഷീറ്റ് എടുത്തത്. വില ഇനിയും കൂടുമെന്നാണ് കരുതുന്നത്. റബർ ഷീറ്റിനേക്കാൾ ഉയർന്ന വിലയാണ് ലാറ്റക്സിന്. 215 – 220 രൂപ വരെ ലഭിക്കുന്നുണ്ട്. വിലRead More →





