മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഇന്ത്യന്‍ വിപണിയില്‍ സെലക്ടീവാകുന്നു. അറ്റ പിന്‍വലിക്കല്‍ തുടരുമ്പോഴും ഐകോണിക്ക് സ്‌പോര്‍ട്‌സ് ഇവന്റ്, ബ്ലൂ പേള്‍ അഗ്രിവെഞ്ച്വേഴ്‌സ്, ദുഗര്‍ ഹൗസിംഗ് ഡെവലപ്പ്‌മെന്റ്‌സ്, സെറ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്റ് ഫിനാന്‍സ് ഇന്ത്യ, കോണ്ടിനെന്റല്‍ സീഡ്‌സ് ആന്റ് കെമിക്കല്‍സ്, യൂണിഫിന്‍സ് ക്യാപിറ്റല്‍ ഇന്ത്യ, ചെക്ക്പോയിന്റ് ട്രെന്‍ഡ്സ്, ബാഫ്ന ഫാര്‍മസ്യൂട്ടിക്കല്‍സ്, ആര്‍എസിഎല്‍ ഗിയര്‍ടെക്, ലുക്ക്‌സ് ഹെല്‍ത്ത് സര്‍വീസസ്, മിഡ്വെസ്റ്റ് ഗോള്‍ഡ്, മോക്ഷ് ഓര്‍ണമെന്റ്സ്, ആവ്രോ ഇന്ത്യ, പ്രതീക് പാനല്‍സ്, സോഫ്റ്റ്ട്രാക്ക്Read More →

മുംബൈ: പ്രാഥമിക വിപണി ജൂണ്‍ 25 നാരംഭിക്കുന്ന ആഴ്ചയില്‍ സജീവമാകും. 10 കമ്പനികള്‍ പബ്ലിക് ഇഷ്യുവഴി 1240 കോടി രൂപയോളം സമാഹരിക്കുന്നതോടെയാണിത്. ഇതില്‍ എട്ട് കമ്പനികളുടെ ലിസ്റ്റിംഗും അടുത്ത വാരം നടക്കും. മെയിന്‍ബോര്‍ഡ് ഐപിഒകളായ വിക്രന്‍ എഞ്ചിനീയറിംഗും അന്‍ലോണ്‍ ഹെല്‍ത്ത്‌കെയറും 893 കോടി രൂപയാണ് സ്വരൂപിക്കുക. ഐപിഒകള്‍ തുടങ്ങുന്നത് യഥാക്രമം ഓഗസ്റ്റ് 26 നും ഓഗസ്റ്റ് 29നുമാണ്. വിക്രന്‍ എഞ്ചിനീയറിംഗിന്റേത് 772 കോടി രൂപ ഐപിഒയും അന്‍ലോണ്‍ ഹെല്‍ത്ത്‌കെയറിന്റെത് 121Read More →

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ പ്രതിബന്ധങ്ങള്‍ ഏറെയാണെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. യുഎസ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ അധിക തീരുവ ഓഗസ്റ്റ് 27 ന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. “ചര്‍ച്ചകള്‍ അവസാനിച്ചുവെന്ന് ആരും പറഞ്ഞിട്ടില്ല. ആളുകള്‍ പരസ്പരം കാണുന്നു, സംസാരിക്കുന്നു,” ഇക്കണോമിക് ടൈംസ് വേള്‍ഡ് ലീഡേഴ്സ് ഫോറം 2025 പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ കാര്യത്തില്‍, ചുവന്ന വരകള്‍ പ്രാഥമികമായി  കര്‍ഷകരുടെയും ചെറുകിട ഉല്‍പ്പാദകരുടെയും താല്‍പ്പര്യങ്ങളാണ്…Read More →

മുംബൈ: ഓഗസ്റ്റ് 22 ന് അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 2 ശതമാനം ഉയര്‍ന്നു. ലാര്‍ജ് ക്യാപ് ഓഹരികളുടെ നേട്ടം ഒരുശതമാനമാണ്. ബിഎസ്ഇ സെന്‍സെക്‌സ് 709.19 പോയിന്റ് അഥവാ 0.87 ശതമാനം ഉയര്‍ന്ന് 81306.85 ലെവലിലും നിഫ്റ്റി 50 238.8 പോയിന്റ് അഥവാ 0.96 ശതമാനം ഉയര്‍ന്ന് 24870.10 ലെവലിലുമാണ് ആഴ്ച അവസാനിപ്പിച്ചത്. മേഖല സൂചികകളില്‍ വാഹനം 5 ശതമാനവും കണ്‍സ്യൂമര്‍ ഡിസ്‌ക്രീഷനറി, ടെലികോം, റിയാലിറ്റി സൂചികകള്‍Read More →

മുംബൈ: ഇന്ത്യന്‍ കമ്പനികളുടെ വിദേശ ഇക്വിറ്റി നിക്ഷേപം ജൂലൈയില്‍ 22 ശതമാനം ഇടിഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 1.592 ബില്യണ്‍ ഡോളറാണ് ഇത്. മുന്‍വര്‍ഷത്തെ സമാന മാസത്തില്‍ കമ്പനികള്‍ 2.098 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ആര്‍ബിഐ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതാണ് കാരണം.  ബാങ്ക് വായ്പകളിലെ തിരിച്ചടവ് പൂര്‍ത്തിയാക്കാതെ വിദേശ നിക്ഷേപം സാധ്യമാകില്ലെന്ന് ആര്‍ബിഐ കോര്‍പറേറ്റുകളെ അറിയിക്കുകയായിരുന്നു. സൂക്ഷ്മമായ പരിശോധനയും കര്‍ശനമായ നിയമങ്ങളും പാലിച്ചുമാത്രമേ ഇത്തരംRead More →