ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നു

അബുദാബി: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സെപ്പ) പുരോഗതി അവലോകനം ചെയ്യുന്നതിനും ഉഭയകക്ഷി നിക്ഷേപം ശക്തിപ്പെടുത്താനുമായി ഇന്ത്യ-യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഉന്നത തല യോഗം നടന്നു. വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ഷെയ്ഖ് ഹമീദ് ബിന്‍ സായിദ് അല്‍ നഹ്യാനുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ.താനി അല്‍ സെയൂദിയും പങ്കുകൊണ്ടു. സെപ്പ വഴി ഇരുരാജ്യങ്ങളും തമ്മിലുള്ളRead More →

യുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

ന്യൂഡല്‍ഹി: വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും യുഎസും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും യുഎസ്, നവംബറോടെ തീരുവ പിന്‍വലിക്കാന്‍ തയ്യാറായേക്കുമെന്നും ചീഫ് എക്കണോമിക് അഡൈ്വസര്‍ സിഎ അനന്ത നാഗേശ്വരന്‍. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്ന് പറഞ്ഞ നാഗേശ്വരന്‍, പക്ഷെ ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ തീരുവ പിന്‍വലിക്കപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അധിക തീരുവ എടുത്തുമാറ്റപ്പെടുകയും പ്രതികാര ചുങ്കമായ 25 ശതമാനം 15 ശതമാനമാക്കി കുറയ്ക്കുകയും ചെയ്യും. ബ്രെന്‍ഡന്‍ ലിഞ്ച് ചീഫ്Read More →

വായ്പപലിശ നിരക്കുകൾ കുറച്ച് യു.എസ് ഫെഡറൽ റിസർവ്; സ്വർണവിലയേയും ഓഹരി വിപണികളേയും സ്വാധീനിക്കും

വാഷിങ്ടൺ: വായ്പപലിശ നിരക്കുകളിൽ കുറവ് വരുത്തി യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. എല്ലാവരും പ്രതീക്ഷിച്ചിരുന്ന കുറവാണ് പലിശനിരക്കുകളിൽ​ ഫെഡറൽ റിസർവ് വരുത്തിയത്. ഈ വർഷം രണ്ട് തവണ കൂടി ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഫെഡറൽ റിസർവ് അംഗങ്ങളിൽ ഒരാൾ മാത്രമാണ് ഫെഡറൽ റിസർവ് തീരുമാനത്തിൽ എതിർപ്പ് രേഖപ്പെടുത്തിയത്. കാൽ ശതമാനം കുറവാണ് പലിശനിരക്കിൽ ഫെഡറൽ റിസർവ് വരുത്തിയത്. ഇതോടെ പലിശനിരക്ക് 4.00-4.25 ശതമാനമായി കുറയും. 2025ൽ ഇതാദ്യമായാണ്Read More →

‘ഇത് എന്തോ ഇരുപ്പാണ്… അടിച്ചു ഫിറ്റായോ?’: മോശം കമന്റിട്ടയാൾക്ക് സ്വാതിയുടെ മറുപടി ഇങ്ങനെ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സ്വാതി നിത്യാനന്ദ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വിഡിയോയുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ ചിത്രങ്ങൾക്കു താഴെ കമന്റിട്ടയാൾക്ക് സ്വാതി നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ‘ഇത് എന്തോ ഇരുപ്പാണ്…അടിച്ചു ഫിറ്റായോ ?’ എന്നാണ് ഒരാൾ ചിത്രത്തിനു താഴെ കമന്റിട്ടത്. ഇതിന്, ‘ഞാൻ കുടിക്കാറില്ല’ എന്നാണ് സ്വാതിയുടെ മറുപടി. സുഹൃത്തും സീരിയല്‍ ക്യാമറാമാനുമായ വിഷ്ണു സന്തോഷാണ് താരത്തിന്റെ ചിത്രങ്ങള്‍Read More →

ബിഎസ്ഇ 500 ഓഹരികളില്‍ 75 ശതമാനം നല്‍കിയത് നെഗറ്റീവ് റിട്ടേണ്‍സ്

മുംബൈ: ബിഎസ്ഇ500 സൂചികയിലെ ഓരോ നാല് ഓഹരികളില്‍ മൂന്നെണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നഷ്ടം രേഖപ്പെടുത്തുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്തു. 500 കമ്പനികളില്‍ 370 എണ്ണമാണ് നെഗറ്റീവ് റിട്ടേണ്‍സ് നല്‍കിയത്. 50 ഓഹരികള്‍ നേരിയ നേട്ടങ്ങള്‍ സമ്മാനിച്ചപ്പോള്‍ 420 കമ്പനികള്‍ അതായത്, സൂചികയുടെ 84 ശതമാനം അര്‍ത്ഥവത്തായ വളര്‍ച്ച നേടുന്നതില്‍ പരാജയപ്പെട്ടു. മിഡ്-ക്യാപ്, സ്‌മോള്‍-ക്യാപ് ഓഹരികളിലാണ് തകര്‍ച്ച കൂടുതല്‍. വലിയ നഷ്ടം നേരിട്ട ഓഹരികളില്‍ ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ്Read More →