ഇന്ത്യയിലെ ഗോള്‍ഡ് ഇടിഎഫുകള്‍ ഒക്ടോബറില്‍ ആകര്‍ഷിച്ചത് 850 ദശലക്ഷം ഡോളര്‍ നിക്ഷേപം, ഏഷ്യയില്‍ രണ്ടാം സ്ഥാനത്ത്
മുംബൈ: ഇന്ത്യന്‍ സ്വര്‍ണ്ണ ഇടിഎഫുകള്‍ ഒക്ടോബറില്‍ 850 ദശലക്ഷം ഡോളര്‍ നിക്ഷേപം ആകര്‍ഷിച്ചു. ഏഷ്യയിലെ രണ്ടാമത്തെ വലിയ ഇന്‍ഫ്ലോയാണിത്. ഇത് തുടര്‍ച്ചയായ അഞ്ചാംമാസമാണ് ഇന്ത്യന്‍ ഇടിഎഫുകളിലേയ്ക്കുള്ള പണമൊഴുക്ക് പോസിറ്റീവാകുന്നത്. എങ്കിലും സെപ്തംബറിലെ 911 ദശലക്ഷം ഡോളറിനെ അപേക്ഷിച്ച് ഒക്ടോബറിലേത് നേരിയ ഇടിവാണ്. നടപ്പ് വര്‍ഷത്തില്‍ ഇതുവരെ ഇന്ത്യന്‍ സ്വര്‍ണ്ണ ഇടിഎഫുകള്‍ 3.05 ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വീകരിച്ചു. ഇത് റെക്കോര്‍ഡാണ്. 2024 ല്‍ 1.29 ബില്യണ്‍ ഡോളറും 2023 ല്‍Read More →





