വില കുതിച്ചു കയറുമ്പോഴും സ്വർണം വാങ്ങിക്കൂട്ടി സെൻട്രൽ ബാങ്കുകൾ; ഒക്ടോബറിൽ വാങ്ങിയത് 53 ടൺ സ്വർണം

ചെന്നൈ: മമ്പില്ലാത്തവിധം സ്വർണവില റോക്കറ്റ് വേഗത്തിൽ കുതിച്ചുകയറുമ്പോഴും സ്വർണം വാങ്ങികൂട്ടി സെൻട്രൽ ബാങ്കുകൾ. ഒക്ടോബർ 17ന് സ്വർണം ഒരു ഔൺസിന് 4,381.58 ഡോളറായിരുന്നു വില. എന്നാൽ ഒക്ടോബറിൽ സെൻട്രൽ ബാങ്കുകൾ വാങ്ങിക്കുട്ടിയത് 53 ടൺ സ്വർണം. മുമ്പത്തെ മാസത്തെക്കാൾ 36 ശതമാനം കൂടുതലായിരുന്നു ഇത്. ഈ വർഷം മുഴുവൻ ബാങ്കുകൾ ഇങ്ങനെ മടിയില്ലാതെ സ്വർണം വാങ്ങിക്കൂട്ടി. നാഷണൽ ബാങ്ക് ഓഫ് പോളണ്ടിന് കീഴിലുള്ള കുറച്ച് ബാങ്കുകൾ മാത്രമാണ് ഇങ്ങനെ വൻതോതിൽRead More →

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐ

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്റിന്റെ കുറവ് പ്രഖ്യാപിച്ചു. ഇതോടെ പുതിയ റിപ്പോ നിരക്ക് 5.25 ശതമാനമായി. ത്രിദിന പണനയ അവലോകന യോഗത്തിന് ശേഷമാണ് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ഈ തീരുമാനം പൊതുവിൽ അറിയിച്ചത്. ധന നയത്തിൽ ‘ന്യൂട്രൽ’ നിലപാട് തുടരണെന്ന എംപിസിയുടെ മുൻ നിലപാട് ഈ തവണയും തുടരുന്നു. തുടർച്ചയായി രണ്ട് അവലോകനങ്ങളിലും നിരക്കുകളിൽ മാറ്റമൊന്നും വരുത്താതിരുന്നതിനുശേഷമാണ് ഇപ്പോൾRead More →

അദാനി-ഗൂഗ്ള്‍ ഡാറ്റ സെന്റര്‍: 480 ഏക്കര്‍ ഭൂമി അനുവദിച്ച് ആന്ധ്രപ്രദേശ്

ആന്ധ്രപ്രദേശ്: ഡാറ്റ സെന്റര്‍ സ്ഥാപിക്കാന്‍ അദാനി ഇന്‍ഫ്ര (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന് 480 ഏക്കര്‍ ഭൂമി അനുവദിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. വിശാഖപട്ടണം, അനകപ്പള്ളി എന്നീ ജില്ലകളിലാണ് ഭൂമി. അദാനി-ഗൂഗ്ള്‍ കൂട്ടുകെട്ടില്‍ പ്രവര്‍ത്തിക്കുന്ന റെയ്ഡന്‍ (Raiden) ഇന്‍ഫോടെക് ഇന്ത്യയെന്ന കമ്പനിയാണ് ഒരു ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നത്. അദാനി ഇന്‍ഫ്ര ഉള്‍പ്പെടെ ആറ് കമ്പനികളെ നോട്ടിഫൈഡ് പങ്കാളിയായി റെയ്ഡന്‍ പ്രഖ്യാപിച്ചിരുന്നു. പട്ടികയിലെ ആദ്യ കമ്പനിയായതിനാല്‍ അദാനി ഇന്‍ഫ്രക്ക് ഭൂമി കൈമാറണമെന്നുംRead More →

സഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

സഹാറ ഗ്രൂപ്പിന്റെ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ വഴി നടന്ന പണംതട്ടിപ്പിൽ‌ ഇരയായ 35.44 ലക്ഷം പേർക്ക് പണം തിരികെക്കൊടുത്തെന്ന് കേന്ദ്രമന്ത്രി അമിത് ഷാ.  ആകെ 1.41 കോടി നിക്ഷേപകരാണുള്ളത്. ഇവരിൽ‌ അർഹരായ 35.44 ലക്ഷം പേർക്ക് 50,000 രൂപവരെ വിതരണം ചെയ്തു. ആകെ 6,841.86 കോടി രൂപ. 2023ൽ തുടക്കമിട്ട സഹാറ റീഫണ്ട്, റീ-സബ്മിഷൻ പോർട്ടലുകൾ വഴിയായിരുന്നു പണംവിതരണമെന്ന് അമിത് ഷാ പറഞ്ഞു സഹാറാ ഗ്രൂപ്പ് ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിൽ നിക്ഷേപംRead More →