'അയാളും ഞാനും തമ്മിൽ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്, എനിക്ക് എന്റെ കൂടപിറപ്പിനെ നഷ്ടമായി' -വി.ഡി. സതീശൻ

കൊച്ചി: മലയാള ചലച്ചിത്ര മേഖലയിൽ മൂന്ന് പതിറ്റാണ്ടോളം നിലക്കാത്ത ചിരിയുടെയും വൈകാരിക അഭിനയ മുഹൂർത്തങ്ങളുടെ വിസ്മയം ഒരുക്കിയ നടൻ സലിം കുമാറിന്റെ (56) നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. അയാളും ഞാനും തമ്മിൽ അതി തീവ്രമായൊരു ആത്മബന്ധമുണ്ടെന്നും മലയാള സിനിമക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി എന്നും വി.ഡി. സതീശൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്നലെ രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച സലിം കുമാർRead More →

വയനാട് സ്കൂ​ളി​ൽ വിഷബാധ; ചി​കി​ത്സ തേ​ടി​യ​ത്  150 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ, വെള്ളത്തിൽ നിന്നെന്ന് നിഗമനം

പ്രതീകാത്മക ചിത്രം സുൽത്താൻ ബത്തേരി: കോളിയാടി മാർ ബസേലിയോസ് യു.പി സ്കൂളിലെ കുട്ടികൾക്ക് വിഷബാധയേറ്റത് സ്കൂളിലെ കിണറ്റിലെ വെള്ളത്തിൽ നിന്നെന്ന് നിഗമനം. കുട്ടികൾക്ക് ‘ബാക്ടീരിയൽ ഇൻഫെക്ഷൻ’ ആകാനാണ് സാധ്യതയെന്ന് ആരോഗ്യ അധികൃതർ പറഞ്ഞു. 150 ഓളം കുട്ടികളാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിട്ടുള്ളത്. സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിൽ കുട്ടികളുടെ ചികിത്സക്കായി ശനിയാഴ്ച പ്രത്യേക വാർഡ് തുറന്നിട്ടുണ്ട്. നിലവിൽ ഒരു കുട്ടിക്കും പേടിക്കേണ്ട സാഹചര്യമില്ലെന്ന് ഡി.എം.ഒ ഡോ.Read More →

എസ്.എൻ.ഡി.പി യൂണിറ്റ് സെക്രട്ടറി കെ.കെ മഹേശന്‍റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വി.എം സുധീരൻ

ആലപ്പുഴ: എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറി ആയിരുന്ന കെ.കെ മഹേശന്‍റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വി.എം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.മഹേശന്‍റെ ഭാര്യ ഉഷാദേവിയുടെ അപേക്ഷയിൽ അന്വേഷണം വേണമെന്നും എല്ലാ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. 2020 ജൂൺ 24നാണ് മഹേശനെ എസ്.എൻ.ഡി.പി യൂനിയൻ ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ എസ്.ഐ.ടിയെ നിയോഗിച്ച് അന്വേഷണം വേണമെന്ന് ഉഷാദേവി ആവശ്യപ്പെട്ടിരുന്നു. 32 പേജുള്ള ആത്മഹത്യാ കുറിപ്പിൽRead More →

'ആ ആൾ ആരാണ് എന്ന് എനിക്കറിയില്ല, കുറച്ചു ദിവസങ്ങൾക്കു മുൻപ് കോടിയേരിയുടെ വീട് സന്ദർശിച്ചിരുന്നു'; വിനോദിനിയുടെ ആരോപണത്തിൽ പ്രതികരിച്ച് എം.വി ഗോവിന്ദൻ

കണ്ണൂർ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി ആരേയും അവഗണിച്ചിട്ടില്ലെന്നും അഭിമുഖത്തിൽ പറഞ്ഞ ആൾ ആരാണെന്ന് തനിക്കറിയില്ലെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ‘വിനോദിനി ബാലകൃഷ്ണന്റെ അഭിമുഖം പത്രത്തിൽ കണ്ടു. അതിൽ പറയുന്ന ആൾ ആരാണ് എന്ന് എനിക്കറിയില്ല. ഞാൻ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അവരുടെ വീട്ടിൽ സന്ദർശിച്ചിരുന്നു. ഇടക്കൊക്കെ കോടിയേരിയുടെ വീട്ടിൽRead More →

മതിലിടിഞ്ഞ് കാസർകോട്ട് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു; ഒരാൾക്ക് പരിക്ക്

കാസ​ർകോട്: കനത്ത മഴയിൽ മതിലിടിഞ്ഞ് കാസർകോട്ട് രണ്ട് കുട്ടികൾ മരിച്ചു. അബൂബക്കറിന്റെ മക്കളായ മുൻസീർ (10), മുസമ്മിൽ (14) എന്നിവരാണ് മരിച്ചത്. ഒരു കുട്ടിക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് 4.45 ഓടെയാണ് സംഭവം. വിഹീഷ് എന്ന കൂട്ടിക്കാണ് പരിക്കേറ്റത്. അവധിക്കാലത്ത് കുട്ടികൾ സാധാരണ ചെയ്യാറുള്ളതുപോലെ കട നടത്തി വരുകയായിരുന്നു​ മൂവരും. വിഹീഷിന്റെ വീടിന് സമീപത്തുള്ള മതിലിടിഞ്ഞാണ് അപകടമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പരിക്കേറ്റ മൂന്നു​പേരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുൻസീറിനെയുംRead More →