കേരള ബാങ്കിന്റെ വായ്പാ വിതരണത്തിൽ വൻ കുതിപ്പ്news
തിരുവനന്തപുരം: കേരളത്തിലെ 45 ബാങ്കുകളിൽ വായ്പാ ബാക്കിനിൽപ്പ് 50,000 കോടിക്ക് മുകളിൽ എത്തിയ അഞ്ച് ബാങ്കുകളിൽ ഒന്നായി കേരള ബാങ്ക്. കേരളം ആസ്ഥാനമായുള്ള ബാങ്കുകളിൽ വായ്പാ ബാക്കിനിൽപ്പിൽ രണ്ടാം സ്ഥാനവും കേരള ബാങ്കിനാണ്. സംസ്ഥാനത്തെ മൊത്തം ബാങ്ക് വായ്പയുടെ 8.42 ശതമാനവും കേരള ബാങ്ക് വഴി നൽകുന്ന വായ്പകളാണെന്ന് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. കേരള ബാങ്കിന്റെ വായ്പാ തുക ബാങ്കിന്റെ ചരിത്രത്തിലാദ്യമായാണ് 50,000 കോടി രൂപ പിന്നിട്ടത്.Read More →





