പ്രമേഹം ബാധിതരുടെ എണ്ണം നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ്; ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: പ്രമേഹം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹ്രസ്വകാലവും ദീര്‍ഘകാലവും അടിസ്ഥാനമാക്കിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നത്. പ്രമേഹ രോഗ ചികിത്സയില്‍ റോഡ്‌മാപ്പ് തയ്യാറാക്കാന്‍ അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കും. സംസ്ഥാന തലത്തില്‍ പ്രീ കോണ്‍ക്ലേവ് സംഘടിപ്പിച്ച് അതുകൂടി ഉള്‍ക്കൊണ്ടാണ് അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കുക. അന്തര്‍ദേശീയ തലത്തില്‍ പ്രമേഹ രോഗ ചികിത്സയില്‍ വന്നിട്ടുള്ള നൂതന സംവിധാനങ്ങളും, ചികിത്സാRead More →

കോട്ടയം: പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന കരിക്കിന്‍ തൊണ്ടിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ ഗവേഷകര്‍. സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സിലെ എബിന്‍ ജോണ്‍ വര്‍ഗീസിന്‍റെ എം.ടെക് പ്രോഗ്രാമിന്‍റെ ഭാഗമായുള്ള ഗവേഷണത്തിലാണ് കണ്ടെത്തല്‍. സസ്യങ്ങളുടെ കോശഭിത്തിയിലെ ജൈവ പോളിമെറായ ലീഗിനിന്‍ ഘടകം കൂടുതലുള്ള കരിക്കിന്‍തൊണ്ടില്‍ നിന്നും 48 മണിക്കൂറിനുള്ളില്‍ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തിലൂടെ ജൈവ വിഘടനം നടത്തി ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന ‘ജെ.പി കിരണ്‍’എന്ന സാങ്കേതികവിദ്യക്ക് പേറ്റന്‍റിന് അപേക്ഷിച്ചിരിക്കുകയാണ്.Read More →

2030 ഓടെ ഇന്ത്യ നൈപുണ്യശേഷിയുടെ ആഗോള കേന്ദ്രമായി മാറുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 203-ഓടെ വിവിധ നൈപുണ്യശേഷി മേഖലകളില്‍ രാജ്യം ആഗോളതലത്തിലെ ഏറ്റവും വലിയ ശക്തികേന്ദ്രമായി മാറുമെന്ന് റിപ്പോര്‍ട്ട്. സിഐഐ, ടാഗ്ഡ്, എഐസിടിഇ, എഐയു എന്നിവയുടെ സഹകരണത്തോടെ വീബോക്‌സ് ഇടിഎസ് ഇന്ത്യ നടത്തിയ ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് 2025-ലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. റിപ്പോര്‍ട്ട് ആഗോളവിപണിയിലെ തൊഴില്‍ ആവശ്യകതയെ നിറവേറ്റുന്നതില്‍ രാജ്യത്തിന്റെ പങ്ക് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ ബിരുദധാരികള്‍ക്കിടയിലെ തൊഴില്‍ക്ഷമത 2024-ല്‍ ഏഴ് ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. തെക്കുകിഴക്കന്‍ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെRead More →

‘ഫ്ലാഷ് ചാർജ്’ സംസ്ഥാനത്തുടനീളം 40 അത്യാധുനിക ഇലക്ട്രിക് സൂപ്പർചാർജറുകൾ സ്ഥാപിക്കും

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലാഷ്ചാർജ് എനർജി സൊലൂഷൻസ്, സംസ്ഥാനത്ത്40 അത്യാധുനിക ഇലക്ട്രിക് സൂപ്പർചാർജറുകൾ സ്ഥാപിക്കും. 180 കിലോവാട്ട് ശേഷിയുള്ള അതിവേഗ ചാർജറുകളാണ് വരുന്നത്. കേരളത്തിൽ നിന്നുള്ള പ്രമുഖ ഊർജസാങ്കേതികവിദ്യാ സംരംഭമായ ചാർജ്മോഡുമായി സഹകരിച്ചാണ് നീക്കം. ഫ്ലാഷ്ചാർജ് എനർജിസൊലൂഷൻസിന്റെ ആദ്യത്തെ പ്രോജക്ടാണിത്. കേരളത്തിലുടനീളം നഗര-ഗ്രാമ വ്യത്യാസങ്ങളില്ലാതെ ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇലക്ട്രിക്വാഹനയുടമകൾക്ക് ബുദ്ധിമുട്ടുകളില്ലാതെ സംസ്ഥാനത്തെവിടെയും യാത്ര ചെയ്യാനും എളുപ്പത്തിൽ വാഹനങ്ങൾ ചാർജ്ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ ഉന്നതനിലവാരത്തിൽ ലഭ്യമാക്കും. ഇതിന്Read More →

ലെക്‌സസ് 2024 നവംബര്‍ വരെ ഇന്ത്യയില്‍ 17 ശതമാനം വളര്‍ച്ച നേടി

ബംഗളൂരു: ലെക്‌സസ് ഇന്ത്യ 2024 നവംബര്‍ വരെ ആകെ വില്‍പ്പനയില്‍ 17 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. എസ് യുവി വേരിയന്റിനായുള്ള വില്‍പ്പനയില്‍ ഇതുവരെ 25 ശതമാനത്തിന്റെ വളര്‍ച്ച നേടിയ കമ്പനി, എന്‍ എക്‌സ്, ആര്‍ എക്‌സ് തുടങ്ങിയ മോഡലുകളിലും വളര്‍ച്ച രേഖപ്പെടുത്തി. ലെക്‌സസ് ആര്‍എക്‌സ് മോഡല്‍ 2024 നവംബര്‍ വരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2024 നവംബറില്‍ ബ്രാന്‍ഡിന്റെ ആകെ വില്‍പ്പനയുടെ 41 ശതമാനവുംRead More →