കപ്പൽ പൂർണമായും മുങ്ങി; ഇന്ധനം കടലിൽ വ്യാപിച്ചു: അതിവേഗം ഒഴുകുന്ന കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ തീരത്തേക്ക്?
അറബിക്കടലിൽ അപകടത്തിൽപ്പെട്ട ചരക്കു കപ്പൽ എംഎസ്‌സി എൽസ 3 പൂർണമായും മുങ്ങി. കപ്പലിന്റെ ഇന്ധനം കടലിൽ ഏതാണ്ടു രണ്ടു നോട്ടിക്കൽ മൈൽ ചുറ്റളവിൽ വ്യാപിച്ചു എന്ന വിവരമാണു ലഭിക്കുന്നത്. എണ്ണപ്പാട നിയന്ത്രിക്കാനുള്ള സജ്ജീകരണങ്ങളുള്ള (പൊള്യൂഷൻ റെസ്പോൺസ് കോൺഫിഗുറേഷൻ) കോസ്റ്റ്ഗാർഡിന്റെ പട്രോൾ യാനം ഐസിജിഎസ് സക്ഷം ഇതിനുള്ള ഊർജിത ശ്രമത്തിലാണ്. കോസ്റ്റ്ഗാർഡിന്റെ ഏറ്റവും വലിയ ഓഫ്ഷോർ പട്രോൾ യാനമായ ഐസിജിഎസ് സമർഥും കപ്പൽ മുങ്ങിയ സ്ഥലത്തേക്കു കുതിച്ചിട്ടുണ്ട്. കടലിൽ എണ്ണ കലരുന്നതുRead More →



