ന്യൂഡല്‍ഹി: ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാന വികസനത്തില്‍ നിർണായ ചുവടുവെപ്പ്. യുദ്ധവിമാനത്തിന്റെ പ്രോട്ടോടൈപ്പ് വികസനത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) പ്രോജക്ടില്‍ ഒരു അഞ്ചാം തലമുറ യുദ്ധവിമാനത്തിനാവശ്യമായ റഡാർ, സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ, സ്റ്റെല്‍ത്ത് ഡിസൈൻ എന്നിവ ഇന്ത്യ പൂർത്തിയാക്കിയിരുന്നു. ഇനി യുദ്ധവിമാനത്തിന്റെ എൻജിൻ വികസനമാണ് നടക്കേണ്ടത്. ഇതിനായി വിദേശ കമ്ബനികളുമായി സഹകരിച്ച്‌ സംയുക്തമായി എൻജിൻ വികസിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇതിനുള്ള ചർച്ചകള്‍Read More →

യുഎഇ യില്‍ ടാല്‍റോപിന്റെ 28 വില്ലേജ് പാർക്കുകള്‍കൊച്ചി: കേരളത്തില്‍ പതിനായിരം കോടി രൂപയുടെ വിദേശ നിക്ഷേപം ലക്ഷ്യമിട്ട് ടാല്‍റോപ് ദുബായില്‍ രാജ്യാന്തര സ്റ്റാർട്ടപ്പ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ഫ്യൂച്ചർ ഒഫ് ലേണിംഗ്: ഇന്നവേഷൻ, ടെക്നോളജി, എന്റർപ്രണർഷിപ്പ് എന്ന പ്രമേയത്തില്‍ ദുബായില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ വിവിധ രാജ്യങ്ങളിലെ ആഗോള നിക്ഷേപകരും വൻകിട സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സും ടെക്നോളജി, അക്കാഡമിക് വിദഗ്ദ്ധരുമുള്‍പ്പടെ 700 പ്രതിനിധികള്‍ പങ്കെടുത്തു. ടാല്‍റോപ്പിന്റെ കേരളത്തിലെ പദ്ധതികള്‍ രാജ്യാന്തര വിപണിയില്‍ അവതരിപ്പിക്കാനുള്ള നിർണായകRead More →

കൊച്ചി: കോണ്‍വെർജെൻസ് എനർജി സർവീസസ് ലിമിറ്റഡില്‍ (സി.ഇ.എസ്.എല്‍) നിന്നും 1,200 ഇലക്‌ട്രിക് ബസുകള്‍ വിതരണം ചെയ്യുന്നതിനും വിന്യസിക്കുന്നതിനുമുള്ള കരാർ ഇലക്‌ട്രിക് മൊബിലിറ്റി കമ്പനിയായ ഗ്രീൻസെല്‍ മൊബിലിറ്റി നേടി. പി.എം ഇ ബസ് സേവാ പദ്ധതിക്ക് കീഴിലാണ് കരാർ. 472 ബസുകള്‍ മദ്ധ്യപ്രദേശിലെ ആറ് നഗരങ്ങളില്‍ വിന്യസിക്കും. ഗ്രീൻസെല്‍ മൊബിലിറ്റിയുടെ 900 ബസുകള്‍ ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സർവീസ് നടത്തുന്നുണ്ട്. സീറോ എമിഷൻ ഇലക്‌ട്രിക് ബസുകള്‍ വഴി ബഹുജന ഗതാഗതത്തെRead More →

മുംബൈ: മുംബൈ തീരമേഖലയിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ (ഒഎൻജിസി) പുതിയ എണ്ണ, പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി. ഒഎൻജിസി നടത്തിയ പുതിയ കണ്ടെത്തലുകൾ സമീപഭാവിയിൽ ഓയിൽ, ഗ്യാസ് ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കും. ഓപ്പണ്‍ ഏക്കറേജ് ലൈസൻസിംഗ് പോളിസി (ഒഎഎൽപി) പ്രകാരം അനുവദിച്ച ബ്ലോക്കുകളിലാണ് ഈ കണ്ടെത്തലുകൾ നടത്തിയതെന്ന് ഒഎൻജിസിയുടെ നാലാം പാദ വരുമാന പ്രസ്താവനയിൽ പറയുന്നു. മുംബൈ തീരത്തെ കണ്ടെത്തലുകൾക്ക് സൂര്യമണി എന്നും വജ്രമണി എന്നുമാണ് പേരിട്ടിരിക്കുന്നത്. ഇന്ത്യയിലെRead More →

കൊച്ചി: മുന്‍നിര എന്‍ബിഎഫ്‌സിയായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്‍റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 29നു വൈകുന്നേരം ആറിന് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. നടി ഹേമമാലിനി എംപി ഉദ്ഘാടനം ചെയ്യും. റിസര്‍വ് ബാങ്ക് മുന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഇന്‍ഡിപെന്‍ഡന്‍റ് ഡയറക്ടറുമായ എസ്. ഗണേഷ് കുമാര്‍ കെഎല്‍എം ആക്‌സിവ ഫിനാല്‍ഷ്യല്‍ ലിറ്ററസി മിഷന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. കെഎല്‍എം കോഫി ടേബിള്‍ ബുക്ക് ഡോ. തോമസ് മാത്യു പ്രകാശനം ചെയ്യും.Read More →