Category: General News

  • എൽപിജി ക്ഷാമം: മുംബൈയിലെ 20% ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടി
    , ,

    എൽപിജി ക്ഷാമം: മുംബൈയിലെ 20% ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടി

    വാണിജ്യ എൽ.പി.ജി വിതരണത്തിലെ തടസ്സങ്ങൾ കാരണം മുംബൈയിലെ ഏകദേശം 20% ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇതുവരെ അടച്ചുപൂട്ടിയതായി നഗരത്തിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (AHAR) അറിയിച്ചു. ഗ്യാസ് വിതരണ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്ത രണ്ടു ദിവസത്തിനുള്ളിൽ നഗരത്തിലെ 50% വരെ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ഓരോ സ്ഥാപനങ്ങളുടെയും കൈവശമുള്ള എൽ.പി.ജി സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ചായിരിക്കും ഇനി എത്ര റെസ്റ്റോറന്റുകൾ പ്രവർത്തിക്കുമെന്ന് തീരുമാനിക്കുക. എന്നിരുന്നാലും, ഹോട്ടലുകൾ കൂട്ടായി അടച്ചുപൂട്ടാൻ അസോസിയേഷൻ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് സംഘടന വ്യക്തമാക്കി.…

    Continue Reading

  • ഗോൾഡ് ഇടിഎഫിൽ കനത്ത ഇടിവ്
    , ,

    ഗോൾഡ് ഇടിഎഫിൽ കനത്ത ഇടിവ്

    സർവകാല റെക്കോർഡ് നേട്ടത്തിന് ശേഷം ഫെബ്രുവരിയിൽ സംഭവിച്ചതെന്ത്? ജനുവരിയിലെ റെക്കോർഡ് കുതിപ്പിന് ശേഷം ഫെബ്രുവരിയിൽ സ്വർണ ഇടിഎഫുകളിലേക്കുള്ള (Gold ETFs) നിക്ഷേപത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2026 ഫെബ്രുവരിയിൽ ഏകദേശം 5,255 കോടി രൂപയുടെ നിക്ഷേപമാണ് സ്വർണ ഇടിഎഫുകളിൽ എത്തിയത്. ജനുവരിയിൽ ഇത് സർവകാല റെക്കോർഡായ 24,039.96 കോടി രൂപയായിരുന്നു. എന്തുകൊണ്ടാണ് ഈ മാറ്റം?ജനുവരിയിൽ ആഗോള അനിശ്ചിതത്വങ്ങളും ഓഹരി വിപണിയിലെ വലിയ തോതിലുള്ള…

    Continue Reading

  • കുതിച്ചുയർന്ന തേങ്ങാവില താഴേക്ക്; തിരിച്ചടിയായത് പശ്ചിമേഷ്യ സംഘര്‍ഷവും തമിഴ്‌നാട്ടിലെ അവധി വ്യാപാരവും
    , ,

    കുതിച്ചുയർന്ന തേങ്ങാവില താഴേക്ക്; തിരിച്ചടിയായത് പശ്ചിമേഷ്യ സംഘര്‍ഷവും തമിഴ്‌നാട്ടിലെ അവധി വ്യാപാരവും

    കോഴിക്കോട്: കുതിച്ചുയർന്ന നാളികേര വിലയിൽ ഇടിവ്. കിലോയ്ക്ക് 78 രൂപ വരെ എത്തിയിരുന്ന വില 50-ന് താഴേക്ക് ഇടിഞ്ഞു. 48 മുതൽ 50 രൂപ വരെയാണ് സംസ്ഥാനത്തെ പല മാർക്കറ്റുകളിലെയും തേങ്ങ വില. പശ്ചിമേഷ്യയിലെ യുദ്ധം നാളികേര ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ ബാധിച്ചതായി വ്യാപാരികൾ പറയുന്നു. തേങ്ങാപ്പൊടിയാണ് പ്രധാനമായും വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നത്. പച്ചത്തേങ്ങ കിട്ടാത്ത നാടുകളിൽ തേങ്ങാപ്പാല്‍ പൗഡറിന് വലിയ ഡിമാൻഡാണ്. വിദേശ മലയാളികൾ തന്നെയാണ് പ്രധാനമായും ഇതിന്‍റെ ഉപയോക്താക്കൾ. വൻ ലാഭം ലക്ഷ്യമിട്ട് തമിഴ്‌നാട്ടിലെ ചില…

    Continue Reading

  • ഫേസറുമായി കരാറിലായി റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്
    , ,

    ഫേസറുമായി കരാറിലായി റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്

    മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്‍റെ എഫ്എംസിജി വിഭാഗമായ റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സ് ഫിൻലൻഡ് ആസ്ഥാനമായുള്ള ഭക്ഷണ നിർമാണ കമ്പനി ഫേസറുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ പങ്കാളിത്തത്തിലൂടെ ഫേസറിന്‍റെ റെസിപ്പികളും ഉയർന്ന ഗുണനിലവാരവും ഉപയോഗിച്ച് ഇന്ത്യൻ വിപണിയിൽ ഫിന്നിഷ് കമ്പനിയുടെ മിഠായികളും ചോക്ലേറ്റുകളും എത്തിക്കാനും നിർമിക്കാനും വിതരണം ചെയ്യാനും ലക്ഷ്യമിടുന്നു. വടക്കൻ യൂറോപ്പിലെ പ്രധാന എഫ്എംസിജി കമ്പനിയാണ് ഫേസർ. ഉയർന്ന ഗുണനിലവാരമുള്ള മിഠായികൾ, ചോക്ലേറ്റുകൾ, ബേക്കറി വിഭവങ്ങൾ, സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ എന്നിവയ്ക്കു പേരുകേട്ട സ്ഥാപനമാണിത്. ഈ പങ്കാളിത്തം ഫേസറിന്‍റെ പാരമ്പര്യമുള്ള…

    Continue Reading

  • സംസ്ഥാനത്ത് നഴ്സുമാരുടെ പ്രതിഷേധം ആളിക്കത്തുന്നു
    , ,

    സംസ്ഥാനത്ത് നഴ്സുമാരുടെ പ്രതിഷേധം ആളിക്കത്തുന്നു

    തിരുവനന്തപുരം: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന പണിമുടക്ക് ശക്തമാകുന്നു. ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. അത്യാഹിത വിഭാഗങ്ങളെ ബാധിക്കാത്ത രീതിയിലാണ് പ്രതിഷേധമെങ്കിലും വാർഡ് ഡ്യൂട്ടികളിൽനിന്ന് നഴ്സുമാർ വിട്ടുനിൽക്കുന്നത് ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, ഡോ. ബൽറാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പിലാക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ 13-ഓളം…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports