ഭർത്താക്കന്മാര്‍ക്കായി വ്രതം; രാവിലെ 12 ഭാര്യമാര്‍ അപ്രത്യക്ഷര്‍; ഒപ്പം സ്വര്‍ണവും പണവും!

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം ദീര്‍ഘായുസിനായി വടക്കേ ഇന്ത്യയില്‍ സ്ത്രീകള്‍ കൊണ്ടാടുന്ന പ്രധാന ഉല്‍സവമാണ് കര്‍വ ചൗത്ത്. ഇത്തവണ ഒക്ടോബർ 10 നായിരുന്നു ഉല്‍സവം. കര്‍വാ ചൗത്ത് അനുഷ്ഠിക്കുന്ന സെലിബ്രിറ്റികളടക്കമുള്ളവര്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ സിനിമാ കഥകളെ വെല്ലുന്നതരത്തില്‍ കര്‍വ ചൗത്ത് ദിനം നടന്ന ഒരു തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കർവാ ചൗത്ത് ആഘോഷിച്ചതിന് തൊട്ടുപിന്നാലെ 30 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ആഭരണങ്ങളും പണവുമായി കടന്നുകളഞ്ഞത് വേറെRead More →

തൊഴിലാളി ക്ഷേമ നയങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ റാങ്കിംഗ് നടത്താന്‍  കേന്ദ്രം

ന്യൂഡല്‍ഹി: തൊഴിലാളി ക്ഷേമ നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും റാങ്കിംഗ് നടത്തും. 2026 മുതല്‍ ഇത് പ്രകാരമുള്ള പട്ടിക പ്രസിദ്ധീകരിക്കും. റാങ്കിംഗ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് പോളിസി ഇവാല്വേഷന്‍ ഇന്‍ഡെക്‌സ് അല്ലെങ്കില്‍ എല്‍ഇപിഇഐ സംവിധാനത്തിന്റെ ഭാഗമായിട്ടാണിത്. തൊഴില്‍ നയങ്ങളുടെ ഫലപ്രാപ്തി അടിസ്ഥാനമാക്കിയായിരിക്കും റാങ്കിംഗ്. ജീവനക്കാരുടെ പരാതികള്‍ കുറയ്ക്കുക, അനൗപചാരിക ജോലികള്‍ ഔപചാരികമാക്കുക, സ്ത്രീകളുടെ സാന്നിധ്യം, സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍ എന്നിവ സംബന്ധിച്ച ഡാറ്റRead More →

തീരദേശ, സമുദ്ര അടിസ്ഥാന സൗകര്യ പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിന്‌ പിഎം ഗതിശക്തി ഓഫ്ഷോര്‍ പ്ലാറ്റ്ഫോം

ന്യൂഡല്‍ഹി: ഓഫ്ഷോര്‍ വികസന പദ്ധതികളുടെ ആസൂത്രണവും ഏകോപനവും മെച്ചപ്പെടുത്തുന്നതിനായി വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) പിഎം ഗതിശക്തി – ഓഫ്ഷോര്‍ പ്ലാറ്റ്ഫോം ആരംഭിച്ചു.  തീരദേശ, സമുദ്ര മേഖലകളെക്കുറിച്ചുള്ള വിശദമായ ഡാറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും.ഇതുവഴി സര്‍ക്കാര്‍ വകുപ്പുകള്‍, നിക്ഷേപകര്‍, നിയമനിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച മികച്ച തീരുമാനങ്ങള്‍ കൈക്കൊള്ളാം. അടിസ്ഥാന സൗകര്യ ആസൂത്രണം ലക്ഷ്യമിടുന്ന വിശാലമായ പിഎം ഗതിശക്തി പ്രോഗ്രാമിന്റെ ഭാഗമാണ് പിഎം ഗതിശക്തി – ഓഫ്ഷോര്‍. കാറ്റാടിപ്പാടങ്ങള്‍,Read More →

ടാറ്റ കാപിറ്റല്‍ ഓഹരിയ്ക്ക് നിറം മങ്ങിയ അരങ്ങേറ്റം

മുംബൈ: ടാറ്റ കാപിറ്റല്‍ ഓഹരി തിങ്കളാഴ്ച 1.2 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയിലും എന്‍എസ്ഇയിലും 330 രൂപയിലാണ് ഓഹരികള്‍ എത്തിയത്. 326 രൂപയാണ് ഇഷ്യുവില. കമ്പനിയുടെ 15512 കോടി രൂപ ഐപിഒ 1.38 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ആങ്കര്‍ നിക്ഷേപകര്‍ ഒരു മടങ്ങും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് (ക്യുഐബി) 0.86 മടങ്ങും സ്ഥാപനേതര നിക്ഷേപകര്‍ 0.76 മടങ്ങും ചെറുകിട നിക്ഷേപകര്‍ 0.68 മടങ്ങും അധികം സബ്‌സ്‌ക്രൈബ് ചെയ്തു.Read More →

നിഫ്റ്റി 25250 ന് താഴെ, 174 പോയിന്റിടിഞ്ഞ് സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തിങ്കളാഴ്ച ഇടിഞ്ഞു. സെന്‍സെക്‌സ് 173.77 പോയിന്റ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 832927.05 ലെവലിലും നിഫ്റ്റി 58 പോയിന്റ് അഥവാ 0.23 ശതമാനം ഇടിഞ്ഞ് 25227.35 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1619 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2478 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 154 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, വിപ്രോ,നെസ്ലെ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് കനത്ത നഷ്ടം നേരിട്ടത്. ഭാരതി എയര്‍ടെല്‍,ബജാജ് ഓട്ടോ,Read More →