പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഡിസംബർ31; എങ്ങനെ ചെയ്യാം?

ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ ഇനി ഏഴ് ദിവസം മാത്രമാണുള്ളത്. ഡിസംബർ 31 ആണ് അവസാന തീയതി. ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ 31നുശേഷം പ്രവർത്തന ക്ഷമമല്ലാതാകും. ഒപ്പം പാൻ കാർഡ് ഉപയോഗിച്ചുള്ള സേവനങ്ങൾക്കും തടസ്സം നേരിടും. പുതിയ പാൻ കാർഡ് അപേക്ഷകർ ചെയ്യേണ്ടത് ഇൻകം ടാക്സ് ഫയലിങ് പോർട്ടൽ സന്ദർശിച്ച് വിവരങ്ങൾ രേഖപ്പെടുത്തുക. പ്രൊഫൈൽ സെക്ഷനിൽ പോയി ‘ലിങ്ക് ആധാർ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പാൻRead More →

ഡിമാൻഡ് കൂടി; ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധന

പ്രതീകാത്മക ചിത്രം ന്യൂഡല്‍ഹി: താങ്ങാവുന്ന വിലയിൽ ലഭിക്കുന്ന പ്രോട്ടീന്റെ ഏറ്റവും മികച്ച സ്രോതസായ മുട്ടകൾക്ക് ഈ ശൈത്യകാലത്ത് പല ഇന്ത്യൻ നഗരങ്ങളിലും വില കൂടുകയാണ്. ഉപഭോക്താക്കളെയും കടയുടമകളെയും ഒരേ പോലെ അമ്പരപ്പെടുത്തുന്നതാണ് ഈ വിലക്കയറ്റം. ഡൽഹിയും മുംബൈയും മുതൽ പട്ന, റാഞ്ചി വരെയുള്ള റീട്ടെയിൽ വിപണികളിൽ ഇപ്പോൾ മുട്ടയ്ക്ക് 8 രൂപയോ അതിൽ കൂടുതലോ ആണ് വില. ശൈത്യകാല മാസങ്ങളിൽ മുട്ടയ്ക്ക് ഇത്രയും ഉയർന്ന വില ലഭിക്കുന്നത് ഇതാദ്യമായാണ്. സാധാരണയായിRead More →

ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾ

ന്യൂഡൽഹി: ഡിസംബർ ആദ്യം ഉണ്ടായ ഇൻഡിഗോ പ്രതിസന്ധിയ്ക്ക് പിന്നാലെ രണ്ട് പുതിയ എയർലൈനുകൾക്ക് എൻ‌ഒ‌സി അനുവദിച്ച് വ്യോമയാന മന്ത്രാലയം. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്രക്കാർക്ക് സൗകര്യമൊരുക്കാനും വ്യോമയാന മേഖലയിൽ കുത്തക ‌ഒഴിവാക്കാനുമുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. അൽഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ കമ്പനികൾക്ക് സർക്കാർ എൻ‌ഒ‌സി നൽകിയതായി കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ‘ഇന്ത്യൻ ആകാശത്ത് ചിറകുവിരിക്കാൻ ആഗ്രഹിക്കുന്നRead More →

വളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്

ന്യൂഡൽഹി: ലോകം സാമ്പത്തിക അനിശ്ചിതത്വത്തിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യ പ്രതീക്ഷ കിരണമായി തുടരുന്നുവെന്ന് ഗോള്‍ഡ്മാന്‍ സാക്സ്. 2026-ല്‍ 6.7 ശതമാനവും 2027-ല്‍ 6.8 ശതമാനവും വളര്‍ച്ച കൈവരിക്കും. ലോകത്തിലെ മറ്റ് വമ്പന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ തിളക്കം വ്യക്തമാണ്. ചൈന 2026-ല്‍ 4.8 ശതമാനവും, 2027-ല്‍ 4.7 ശതമാനവും വളര്‍ച്ച മാത്രമേ നേടുകയുള്ളൂ എന്നാണ് ഗോള്‍ഡ്മാന്‍ സാക്സ് പറയുന്നത്. അമേരിക്കയുടെ വളര്‍ച്ച 2.6 ശതമാനത്തില്‍ ഒതുങ്ങുമ്പോഴാണ് ഇന്ത്യ 6.8 ശതമാനത്തിലേക്ക് കുതിക്കുന്നത്.ഗോള്‍ഡ്മാന്‍Read More →

H1B വിസയ്ക്ക് പുതിയ രീതിയുമായി യുഎസ്

വാഷിങ്ടൺ: യുഎസിൽ എച്ച്-1ബി തൊഴിൽ വിസ നറുക്കെടുപ്പ് സംവിധാനത്തിന് പകരം പുതിയൊരു സമീപനം സ്വീകരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. വിസ അനുവദിക്കുന്നതിൽ ഉയർന്ന വൈദഗ്ധ്യമുള്ളതും ഉയർന്ന ശമ്പളം വാങ്ങുന്നതുമായ വിദേശ തൊഴിലാളികൾക്ക് മുൻഗണന നൽകും. ഇത് എൻട്രി ലെവൽ പ്രൊഫഷണലുകൾക്ക് യുഎസ് തൊഴിൽ വിസ നേടുന്നത് കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കും. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് നൽകുന്ന അറിയിപ്പനുസരിച്ച് പുതിയ നിയമം ഫെബ്രുവരി 27, 2026 മുതൽ പ്രാബല്യത്തിൽ വരും. ഇത് 2027 സാമ്പത്തികRead More →