ഇന്ത്യന്‍ ഇക്വിറ്റി റേറ്റിംഗ് ‘ഓവര്‍വെയ്റ്റാക്കി’ ഉയര്‍ത്തി ഗോള്‍ഡ്മാന്‍ സാക്ക്‌സ്
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റികളുടെ റേറ്റിംഗ് ‘ഓവര്‍വെയ്റ്റാക്കി’ ഉയര്‍ത്തിയിരിക്കയാണ് ഗോള്‍ഡ്മാന്‍ സാക്ക്‌സ്. 2024 ലെ ന്യൂട്രല്‍ റേറ്റിംഗാണ് ബ്രോക്കറേജ് പരിഷ്‌ക്കരിച്ചത്. 2026 ഡിസംബറോടെ നിഫ്റ്റി 14 ശതമാനം ഉയര്‍ന്ന് 29,000 ത്തിലെത്തുമെന്നും ഇവര്‍ പ്രവചിച്ചു. ശക്തമായ നിക്ഷേപ സാധ്യതയുള്ള മേഖലകളായി ധനകാര്യം, ഉപഭോക്തൃ ഘടകങ്ങള്‍, പ്രതിരോധം, എണ്ണ വിപണന കമ്പനികള്‍ എന്നിവയെയാണ് ബ്രോക്കറേജ് എടുത്തുകാണിക്കുന്നത്. മൂല്യനിര്‍ണ്ണയം വില-വരുമാനത്തിന്റെ 23 മടങ്ങ് ഉയര്‍ന്ന നിലയില്‍ തുടരുന്നെങ്കിലും വലിയ വിപണി തകര്‍ച്ച ബ്രോക്കറേജ് പ്രതീക്ഷിക്കുന്നില്ല.Read More →





