സുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്

തിരുവനന്തപുരം: കേന്ദ്ര ​ഗവൺമെന്റിന്റെ ഇന്ത്യ എഐ ദൗത്യത്തിന്റെ കീഴിലുള്ള ഇന്ത്യാ എഐ ഇംപാക്ട് സമ്മിറ്റ് 2026-ന് മുന്നോടിയായി കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതികവിദ്യാ മന്ത്രാലയത്തിന് കീഴിലെ സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക് ഓഫ് ഇന്ത്യ, ഐഎസ്എസിഎ തിരുവനന്തപുരം ചാപ്റ്ററുമായി സഹകരിച്ച് തിരുവനന്തപുരത്ത് ഇന്ത്യ എഐ ഇംപാക്റ്റ് പ്രീ-സമ്മിറ്റ് കോൺഫറൻസ് നടത്തി. ഫിൻടെക്, ആരോ​ഗ്യം, പൗര സുരക്ഷ എന്നിവയ്ക്കായി സുരക്ഷിതവും വിശ്വസനീയവുമായ എഐ എന്ന വിഷയത്തിലൂന്നിയായിരുന്നു കോൺഫറൻസ്. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടന്ന കോൺഫറൻസിൽRead More →

ഇംപോസിബിൾ ട്രാവൽ ഡീലുമായി ആമസോൺ പേ

കൊച്ചി: ആമസോൺ പേയുടെ മുൻനിര “ഇംപോസിബിൾ ട്രാവൽ ഡീലുകൾ” ഫെസ്റ്റിവൽ പ്രഖ്യാപിച്ചു. നവംബർ 18 മുതൽ ഡിസംബർ 9 വരെ നടക്കുന്ന ഡീലിൽ വിമാന ടിക്കറ്റുകൾക്ക് 20% വരെയും ഹോട്ടലുകൾക്ക് 60% വരെയും കിഴിവ് ലഭിക്കും. ന്യൂഡൽഹി – ലണ്ടൻ പോലുള്ള പ്രധാന റൂട്ടുകളിൽ 16,999 രൂപ, ചെന്നൈ – സിംഗപ്പൂർ 6,999, മുംബൈ – ദുബായ് 8,999 എന്നിങ്ങനെ പരിമിതകാല നിരക്കുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. തായ്‌ലൻഡിലേക്കുള്ള ഈ വർഷത്തെRead More →

ട്രോപ്പിക്കൽ ബയോ സമ്മിറ്റിന് കുഫോസിൽ തുടക്കം

കൊച്ചി: തണ്ണീർത്തട സംരക്ഷണവും ട്രോപ്പിക്കൽ ആവാസവ്യവസ്ഥകളുടെ സുസ്ഥിര പരിപാലനവും മുൻനിർത്തി സംഘടിപ്പിക്കുന്ന അന്തർദേശീയ സമ്മേളനമായ ട്രോപ്പിക്കൽ ബയോ സമ്മിറ്റിന് കുഫോസിൽ തുടക്കമായി. ജനകീയ പങ്കാളിത്തമില്ലാതെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത, ദേശീയ ജൈവവൈവിധ്യ അതോറിറ്റി മുൻ ചെയർപേഴ്സൺ ഡോ. ബി മീനാകുമാരി പറഞ്ഞു. വൈസ് ചാൻസലർ ഡോ.എ ബിജു കുമാർ അധ്യക്ഷത വഹിച്ചു.‌ തീരദേശ-തണ്ണീർത്തട മേഖലകൾ നേരിടുന്ന സമ്മർദങ്ങളും കാലാവസ്ഥാ വ്യതിയാന ഭീഷണികളും വിലയിരുത്തി പുനരുദ്ധാരണത്തിനായി ബയോ- ഫൈനാൻസിം​ഗ്Read More →

മില്‍മ കൊല്ലം ഡെയറി സന്ദര്‍ശിക്കാൻ അവസരം

കൊല്ലം: ദേശീയ ക്ഷീര ദിനാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 24, 25 തീയതികളില്‍ കൊല്ലം മില്‍മ ഡെയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് സന്ദര്‍ശന സമയം. പൊതുജനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മില്‍മയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനുള്ള അവസരം ലഭിക്കും. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍റെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. പ്രത്യേക സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്ന മില്‍മ ഉത്പന്നങ്ങള്‍ കിഴിവിൽRead More →

ശബരിമലയിൽ കുട്ടികളുടെ സുരക്ഷയ്ക്കായി ‘വി സുരക്ഷാ റിസ്റ്റ് ബാൻഡ്’

പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലത്ത് ആശങ്കകളില്ലാത്ത സഞ്ചാരവും ശക്തമായ കണക്റ്റിവിറ്റിയും ഉറപ്പാക്കാൻ വോഡഫോൺ–ഐഡിയയും കേരള പോലീസും ചേർന്ന് ‘വി സുരക്ഷ’ പദ്ധതി വീണ്ടും നടപ്പിലാക്കുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ നെറ്റ്‌വർക്ക് മെച്ചപ്പെടുത്തുന്നതിനായി ആകെ 70 മെഗാഹെർട്സ് സ്പെക്ട്രം വിന്യസിക്കുകയും ജില്ലയിൽ 13 പുതിയ സൈറ്റുകളും സജ്ജീകരിക്കുകയും ചെയ്തു. തിരക്കേറിയ സമയങ്ങളിലും തടസ്സമില്ലാത്ത സേവനം ലഭ്യമാക്കാൻ അഡ്വാൻസ്ഡ് എംഐഎം‌ഒ സാങ്കേതികവിദ്യയും വിന്യസിച്ചിരിക്കുന്നു. ഗണപതി കോവിൽ, നടപ്പന്തൽ, അഡ്മിനിസ്ട്രേഷൻ ഓഫീസുകൾ, പമ്പ–സന്നിധാനംRead More →