ഇന്ത്യ-യുഎസ് വ്യാപാര കരാർ: ലക്ഷ്യം അഞ്ച് വർഷംകൊണ്ട് 50,000 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം

മുംബൈ: ഇന്ത്യയും അമേരിക്കയും പ്രഖ്യാപിച്ച ഇടക്കാല വ്യാപാര ചട്ടക്കൂടനുസരിച്ച് തൊഴിൽകേന്ദ്രിത വ്യവസായങ്ങൾ ഉൾപ്പെടെ കയറ്റുമതിരംഗത്ത് ഒട്ടേറെ മേഖലകൾക്ക് വലിയ കരുത്തായി മാറും. വജ്രം, നിറമുള്ള രത്‌നക്കല്ലുകൾ, ആഭരണം, സമുദ്രോത്പന്നങ്ങൾ, തുണി-വസ്ത്ര വ്യവസായം, വിമാനം, വ്യോമയാന ഘടകങ്ങൾ, ഡിജിറ്റൽ വ്യാപാരം, സാങ്കേതികവിദ്യകൾ, വാഹന ഘടകങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. അഞ്ചുവർഷം കൊണ്ട് 50,000 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. അതായത്, ഏകദേശം 45.29 ലക്ഷം കോടി രൂപ. വിപണികൾRead More →

മൂന്നാം പാദത്തില്‍ മികച്ച സാമ്പത്തിക പ്രകടനവുമായി ടാറ്റ മോട്ടോഴ്‌സ്

കൊച്ചി: ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ വാണിജ്യ വാഹന വിഭാഗം 2026 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവച്ചു. വരുമാനം 21500 കോടി രൂപയായി, എബിറ്റ്ഡ 2700 കോടി രൂപയിലേക്കും ഉയര്‍ന്നു. ഈ മാര്‍ജിന്‍ തുടര്‍ച്ചയായി 10-ാം പാദവും ഡബിള്‍ ഡിജിറ്റില്‍ 12.7% ആയി. ശക്തമായ പ്രവര്‍ത്തനഫലവും കാര്യക്ഷമമായ വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്‌മെന്റും മൂലം മൂന്നാം പാദത്തില്‍ ഫ്രീ കാഷ് ഫ്‌ലോ 4800 കോടി രൂപയായി. 2025Read More →

എസ്ബിഐ മൂന്നാം പാദ ലാഭത്തിൽ 24.5% വർദ്ധനവ്

മുംബൈ: 2025 ഡിസംബർ 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. ബാങ്കിന്റെ സ്റ്റാൻഡ്-എലോൺ അറ്റാദായം മുൻ വർഷത്തെ അപേക്ഷിച്ച് 24.5 ശതമാനം ഉയർന്ന് 21,028 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 16,891 കോടി രൂപയായിരുന്നു. റെഗുലേറ്ററി ഫയലിംഗ് പ്രകാരം, ബാങ്കിന്റെ സംയോജിത ലാഭത്തിലും 13.06 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സംയോജിതRead More →

വിൽപ്പനയിൽ കുതിച്ചുചാട്ടവുമായി ബജാജ് ഓട്ടോ

മുംബൈ: 2026 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ വാഹന വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ച് ബജാജ് ഓട്ടോ. ജനുവരി മാസത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം വമ്പിച്ച വിൽപ്പന വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. പൾസർ, പ്ലാറ്റിന തുടങ്ങിയ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾക്കുള്ള വർദ്ധിച്ച ഡിമാൻഡും ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ മികച്ച പ്രകടനവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. പൾസറും പ്ലാറ്റിനയും നയിക്കുന്ന വിപണിജനുവരിയിൽ 4.77 ലക്ഷത്തിലധികം യൂണിറ്റുകളാണ് ബജാജ് വിറ്റഴിച്ചത്.Read More →

പെരുന്നാളിന് മൂന്ന് ദിവസം അവധി വേണം; പ്രമേയം അവതരിപ്പിച്ച് സമസ്ത

പെരുന്നാളിന് മൂന്ന് ദിവസം അവധി വേണമെന്ന് സമസ്ത പ്രമേയം. കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത ശതാബ്ദി ആഘോഷവേദിയിലാണ് പ്രമേയം അവതരിപ്പിച്ചത്. വിദ്യാഭ്യാസ കലണ്ടറിൽ അവധി ലഭിക്കുന്ന തരത്തിൽ മാറ്റം വരുത്തണം. ജുമുഅ നമസ്കാരത്തിന് തടസ്സമാകാതെ പരീക്ഷ നടത്തണമെന്നും, ജുമുഅ സമയത്ത് ക്ലാസ് നടത്തുന്നത് അനീതിയാണെന്നും പ്രമേയം. സാമൂഹിക സാഹചര്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും, മദ്രസ സമയ വിഷയത്തിൽ സർക്കാർ ഉറപ്പ് പാലിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. ENGLISH SUMMARY: Samasta has presentedRead More →