ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: യുഎസിലേക്കും യൂറോപ്യന്‍ യൂണിയനിലേക്കും ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കും. വ്യാപാര കരാറുകള്‍ ഇലക്ട്രോണിക്സ് മേഖലയ്ക്ക് തുണയായതായി നീതി ആയോഗ് റിപ്പോര്‍ട്ട്. വ്യാപാര കരാറുകള്‍ പ്രയോജനപ്പെടുത്തി അവരുടെ 1.6 ട്രില്യണ്‍ ഡോളര്‍ സംയുക്ത വിപണിയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതും ചൈന, വിയറ്റ്നാം, മെക്സിക്കോ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ അപേക്ഷിച്ച് ഇന്ത്യന്‍ വിതരണക്കാര്‍ക്ക് യുഎസ് ചുമത്തിയ കുറഞ്ഞRead More →

100, 500 രൂപ നോട്ടുകളില്‍ വലിയ മാറ്റങ്ങളുമായി ആർബിഐ

രാജ്യത്തെ കറന്‍സി നോട്ടുകളുടെ സുരക്ഷയും ഈടുനില്‍പ്പും വര്‍ധിപ്പിക്കുന്നതിനായി 100, 500 രൂപ നോട്ടുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്താന്‍ റിസര്‍വ് ബാങ്ക് (RBI) ഒരുങ്ങുന്നു. കള്ളനോട്ടുകള്‍ തടയുന്നതിനും കാഴ്ചപരിമിതിയുള്ളവര്‍ക്ക് നോട്ടുകള്‍ തിരിച്ചറിയുന്നത് എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്‌കാരങ്ങള്‍. നോട്ടുകളിലെ സെക്യൂരിറ്റി ത്രെഡ് (Security Thread), വാട്ടര്‍മാര്‍ക്ക് എന്നിവയില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തും. വെളിച്ചത്തില്‍ നോക്കുമ്പോള്‍ നിറം മാറുന്ന ‘കളര്‍ ഷിഫ്റ്റിംഗ് ഇങ്ക്’ (Color-shifting ink) കൂടുതല്‍ വ്യക്തതയുള്ളതാക്കും. കാഴ്ചപരിമിതിയുള്ളവര്‍ക്കായി പ്രത്യേക അടയാളങ്ങള്‍Read More →

കൊച്ചി മെട്രോ എയർപോർട്ടിലേക്ക് നീട്ടാനുള്ള പദ്ധതി രൂപരേഖ ഏപ്രിലിൽ

കൊച്ചി: ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തുടർന്ന് അങ്കമാലിയിലേക്കുമുള്ള മെട്രോപ്പാതയുടെ വിശദമായ പദ്ധതി രൂപരേഖ ഏപ്രിലിൽ തയ്യാറാകും. മെട്രോയുടെ മൂന്നാംഘട്ടമാണ് അങ്കമാലി റൂട്ട്. നാലു അലൈൻമെന്റുകളാണ് പരിഗണനയിലുള്ളത്. സാങ്കേതികമായ സാധ്യതകളും ചെലവും സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള ഘടകങ്ങളും കൂടി പരിശോധിച്ച ശേഷമാണ് അലൈൻമെന്റ് അന്തിമമാക്കുക. അലൈൻമെന്റുകളിൽ ഒന്ന് ആലുവയിൽനിന്ന് തുടങ്ങി ദേശീയപാതയിലൂടെ കരിയാട് വരെ റോഡിന് മുകളിലൂടെ കടന്നുപോകുന്നതാണ്. അതിനുശേഷം എയർപോർട്ട് ഭാഗത്ത് ഭൂമിക്കടിയിലൂടെയുള്ള പാതയായിരിക്കും. എയർപോർട്ടിനുശേഷം വീണ്ടും റോഡിന് മുകളിലൂടെയാകും മെട്രോRead More →

വൈറലായി ‘നതിങ്’ സി.ഇ.ഒയുടെ ഓട്ടോറിക്ഷ യാത്ര; ആദ്യ സ്റ്റോർ ബംഗളൂരുവിൽ

ബംഗളൂരു: സ്മാർട്ട്‌ഫോൺ ബ്രാൻഡായ നതിങ് ഇന്ത്യയിലെ ആദ്യത്തെ ഫ്ലാഗ്ഷിപ് സ്റ്റോർ ഔദ്യോഗികമായി തുറന്നു. ബംഗളൂരുവിലാണ് സ്റ്റോർ തുറന്നത്. ബ്രാൻഡഡ് ഓട്ടോറിക്ഷയിൽ സി.ഇ.ഒ കാൾ പെയ് ഉദ്ഘാടനത്തിന് വരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ‘നതിങ്’ എന്ന ​ബ്രാൻഡ് പേരുകൾ പതിച്ച വെള്ള ഓട്ടോറിക്ഷയിലായിരുന്നു കാൾ പെയിയുടെ വരവ്. സ്റ്റോറിന് പുറത്ത് തടിച്ചുകൂടിയ ആരാധകർ ആർപ്പുവിളികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. I heard there was “Nothing” happening today, but thenRead More →

‘ആലിൻ ഇനിയും ജീവിക്കും, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിൽ’; കുരുന്നിന്‍റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മോഹൻലാൽ

കൊച്ചി: കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പുതുജീവൻ പകർന്ന് ലോകത്തോട് വിട പറഞ്ഞ കുഞ്ഞു മാലാഖയുടെ വിയോഗത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി നടൻ മോഹൻലാൽ. പത്തുമാസം മാത്രമുള്ള ആലിൻ ഷെറിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ മനസ്സ് കാണിച്ച മാതാപിതാക്കൾ മനുഷ്യ സ്നേഹത്തിന്‍റെ മകുടോദാഹരണമാണെന്നും ലോകം തന്നെ നില നിൽക്കുന്നത് ഇതുപോലെയുള്ള നിസ്വാർഥ സ്നേഹം കൊണ്ടാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ആലിൻ ഇനി പ്രിയപ്പെട്ടവരുടെ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽക്കൂടിയും ജീവിക്കും എന്ന് പറഞ്ഞുRead More →