മോദിയുമായി കൂടിക്കാഴ്ച: രാഷ്ട്രീയവും തെരഞ്ഞെടുപ്പും ചർച്ചയായില്ലെന്ന് കാന്തപുരം
ന്യൂഡല്‍ഹി: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സാന്നിധ്യത്തിൽ തിങ്കളാഴ്ച രാവിലെ 10ന് പ്രധാനമന്ത്രിയുടെ വസതിയിലെത്തി നടത്തിയ അരമണിക്കൂർ കൂടിക്കാഴ്ചയിൽ റമദാൻസന്ദേശം പ്രധാനമന്ത്രിക്ക് കൈമാറിയതായും കാന്തപുരം പറഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പ് പടിവാതിൽക്കൽനിൽക്കെ കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും തെരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ചചെയ്തില്ലെന്നും കേരളത്തിന്റെ കാര്യങ്ങളാണ് പറഞ്ഞതെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കാന്തപുരം പ്രതികരിച്ചു.Read More →





