പാചക വാതകക്ഷാമം: വിറകിന്റെ വില ടണ്ണിന് കൂടിയത് 1500 രൂപ വരെ

ചിറ്റിലഞ്ചേരി: പാചക വാതകക്ഷാമം വന്നതോടെ വീടുകളിലേക്കും, ഹോട്ടലുകളിലേക്കും വിറകിന്റെ ആവശ്യം കൂടി. വിറക് വിൽപ്പന കേന്ദ്രത്തിൽ വിറകിന് ലഭ്യതക്കുറവുമൂലം വില വർധിച്ചു. ചായക്കടകളും ഹോട്ടലുകളുമാണ് ഇപ്പോൾ വിറക് വാങ്ങിത്തുടങ്ങിയത്. വിറകിന് ഒരാഴ്ചകൊണ്ട് ടണ്ണിന് 1000 രൂപ മുതൽ 1500 രൂപവരെ വില കൂടി. മിക്ക വിറകുകച്ചവടക്കാരുടെ കൈയിലും സ്റ്റോക്ക് തീർന്ന സ്ഥിതിയാണ്. ഹോട്ടലുകളിലും, വീടുകളിലും കൂടുതൽ ഉപയോഗിക്കുന്ന പുളിവിറക് ടണ്ണിന് 5,000 രൂപയായിരുന്നത് ഇപ്പോൾ 6,000 രൂപയായാണ് കൂടിയത്. ഇത്Read More →

അഡോബി സിഇഒ ശന്തനു നാരായൺ പടിയിറങ്ങുന്നു

പ്രശസ്ത അമേരിക്കൻ ബഹുരാഷ്ട്ര ഡിസൈൻ സോഫ്റ്റ്‍വെയർ കമ്പനിയായ അഡോബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) പദവിയിൽ നിന്ന് ഇന്ത്യൻ വംശജൻ ശന്തനു നാരായൺ പടിയിറങ്ങുന്നു. 1988ൽ അഡോബിയിലെത്തിയ ശന്തനു, പ്രമുഖ യുഎസ് ടെക് കമ്പനികളുടെ തലപ്പത്ത് ഉന്നതസ്ഥാനം വഹിച്ച്, ഇന്ത്യയുടെ അഭിമാനമുയർത്തിയവരിൽ മുൻനിരയിലായിരുന്നു. ശന്തനുവിന്റെ പകരക്കാരനെ കണ്ടെത്താനുള്ള നടപടികൾ കമ്പനി തുടങ്ങി. പുതിയ സിഇഒ എത്തും വരെ ശന്തനു പദവിയിൽ തുടരും. വൈസ് പ്രസിഡന്റ് ആൻഡ് ജനറൽ മാനേജർ‌ പദവിയിലാണ്Read More →

ഇസ്രയേലി സൈബർ സുരക്ഷാ കമ്പനിയെ 3200 കോടി ഡോളറിന് ഏറ്റെടുത്ത് ഗൂഗിൾ

ഇസ്രയേലി സൈബർ സുരക്ഷാ കമ്പനി വിസ് (Wiz) നെ 32 ബില്ല്യൺ (3200 കോടി) ഡോളറിന് സ്വന്തമാക്കിയതായി ഗൂഗിൾ. സൈബർ സുരക്ഷാ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നാണിത്. ഗൂഗിൾ ക്ലൗഡിന്റെ സുരക്ഷാ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ നിർണായക ചുവടുവെപ്പും. ക്ലൗഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഏത് ക്ലൗഡ്, എഐ പ്ലാറ്റ്ഫോമിലും വേഗത്തിലും സുരക്ഷിതമായും പ്രവർത്തിക്കാൻ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിനും ഗൂഗിൾ ക്ലൗഡ് ഈ ഏറ്റെടുക്കൽ വഴി ലക്ഷ്യമിടുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഗൂഗിൾRead More →

ശ്വാസകോശത്തിൽ ഭക്ഷണം കയറി, കുഴഞ്ഞുവീണു കാർത്തിക് സൂര്യ, തൊണ്ടപൊട്ടി രക്തം

ലൈഫ്‌സ്റ്റൈൽ വ്ലോഗിലൂടെയും അവതാരകനായും പ്രേക്ഷകരുടെ ഇഷ്ടതാരമായ വ്യക്തിയാണ് കാർത്തിക് സൂര്യ. കഴിഞ്ഞ ദിവസം തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് കാർത്തിക് സൂര്യ. ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയതല്ലാതെ ഓർമ്മയില്ലെന്ന് പറഞ്ഞാണ് മരണം മുന്നിൽ കണ്ട നിമിഷത്തെക്കുറിച്ച് കാർത്തിക് വിവരിച്ചത്. ഭാര്യ വർഷ മാത്രമാണ് അപ്പോൾ കാർത്തിക്കിനൊപ്പം ഉണ്ടായിരുന്നത്. ‘ഇന്ന് ഞാൻ ഷൂട്ടിന് പോകേണ്ടതാണ്. പക്ഷെ ഇന്നലെ രാത്രി ഫുഡ് കഴിച്ചപ്പോൾ ഞാൻ ഒന്ന് തുമ്മി. അപ്പോൾ ഭക്ഷണം എൻ്റെ വായിലുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ്Read More →

എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങി

ന്യൂഡൽഹി: എൽപിജി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ കർശന നടപടികൾക്ക് സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ടതിനാൽ മറ്റുവഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും കൂടുതലായി എത്തിച്ചു തുടങ്ങി. ക്രൂഡോയിലുമായി രണ്ടു കപ്പലുകളും എൽഎൻജിയുമായി മറ്റു രണ്ട് കപ്പലുകളും ഇന്ത്യൻ തീരത്തേക്ക് അടുക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നു കപ്പലുകൾ ഇന്ത്യയിലെത്തിയിരുന്നു. റഷ്യയിൽ നിന്ന് ക്രൂഡോയിലിനു പുറമേ എൽഎൻജിയും ഇന്ത്യയിലെത്തിക്കും. റഷ്യയിൽ നിന്ന് 23Read More →