കൊച്ചി- മുസിരിസ് ബിനാലെ ആറാം പതിപ്പിന് കൊടിയിറങ്ങി

കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാപ്രദർശനങ്ങളിൽ ഒന്നായ കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിൻ്റെ ഔപചാരികമായ കൊടിയിറക്കം ആസ്പിൻവാൾ ഹൗസ് വളപ്പിൽ നടന്നു. കലാകാരന്മാരും സംഘാടകരും പൊതുജനങ്ങളും ഒത്തുചേർന്ന വേദിയിൽ വികാരനിർഭരവുമായ അന്തരീക്ഷത്തിലാണ് ഉച്ചയ്ക്ക് 12 മണിക്ക് കൊടിയിറക്കം നടന്നത്. 110 ദിവസങ്ങൾ നീണ്ടുനിന്ന കലാ മാമാങ്കത്തിനാണ് തിരശ്ശീല വീണത്. ക്യൂറേറ്റർ നിഖിൽ ചോപ്ര പതാക താഴ്ത്തി. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണു വി, സി.ഇ.ഒ തോമസ്Read More →

പശ്ചിമേഷ്യയിലെ യുദ്ധം: ഇന്ത്യൻ രൂപയുടെ മൂല്യം 100 കടന്നേക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ

ദില്ലി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഒരു ഡോളറിന് നൂറ് രൂപയെന്ന ചരിത്രത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് മൂല്യം എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർദ്ധിക്കുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആവശ്യമായ എണ്ണയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നതിനാൽ ക്രൂഡ് ഓയിൽ വില വർധന ഇന്ത്യക്ക് വലിയRead More →

പാലക്കാട്ട്​ 39 ഡിഗ്രി വരെ ചൂട്​ ഉയരും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വീ​ണ്ടും താ​പ​നി​ല ഉ​യ​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച താ​പ​നി​ല 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്​ അ​റി​യി​ച്ചു. കൊ​ല്ലം, കോ​ട്ട​യം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ 38 ഡി​ഗ്രി വ​രെ​യും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി​വ​രെ​യും തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി വ​രെ​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​മാ​സം അ​ഞ്ച്​ വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്ക്​Read More →

സമ്മർ ബമ്പർ;  10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്

മലപ്പുറം: സമ്മർ ബമ്പറിന്റെ 10 കോടി രൂപയുടെ ഭാഗ്യശാലിയെ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി നെടുവ സ്വദേശി എൻ വി പത്മനാഭനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എൻ വി പത്മനാഭൻ പരപ്പനങ്ങാടി എസ്ബിഐ ബാങ്കിലെത്തി ടിക്കറ്റ് കെെമാറി. ജോലിക്ക് പോകുന്നതിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ടിക്കറ്റ് എടുത്തത്. എടുത്ത ടിക്കറ്റിന് സമ്മാനമുണ്ടെന്ന് ഇന്നലെയാണ് അറിഞ്ഞതെന്ന് പത്മനാഭൻ പറഞ്ഞു. പത്ത് കോടിയുടെ ഒന്നാം സമ്മാനം SB 517026 എന്ന നമ്പറിനാണ്.Read More →

‘എസ്.ഐ വേഷം ധരിച്ച വ്യക്തിയും കോമരവും തമ്മിൽ സംഘർഷം’ -കൊടുങ്ങല്ലൂർ ഭരണിക്കിടെ റീൽസും ഡോക്യുമെന്ററിയും ചിത്രീകരിച്ച നാലുപേർ അറസ്റ്റിൽ

അറസ്റ്റിലായ പ്രതികൾ, പ്രചരിപ്പിച്ച റീൽസിലെ ദൃശ്യം (മധ്യത്തിൽ) കൊടുങ്ങല്ലൂർ (തൃശൂർ): ശ്രീകുരുംബക്കാവിൽ ഭരണി മഹോത്സവത്തോടനുബന്ധിച്ച കാവുതീണ്ടൽ തിരക്കിനിടെ അനുമതിയില്ലാതെ ചിത്രീകരണം നടത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ഡോക്യുമെന്ററി സംവിധായകൻ തിരുവനന്തപുരം നെടുമങ്ങാട് വെമ്പ് സജിൻ ബാബു (40), പൊലീസ് ഓഫിസറുടെ വേഷമിട്ട മാനന്തവാടി അമ്പൂത്തി കുറ്റിപ്പുറത്ത് ജിജോ (39), കോമരത്തിന്റ വേഷമിട്ട പാലക്കാട് പെരിങ്ങോട് വിളക്ക് തറ ശരത് കുമാർ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭരണി മഹോത്സവത്തോടനുബന്ധിച്ച് ഡോക്യുമെന്ററിRead More →