ചില്ലറ വില്‍പ്പന രംഗം സാധാരണ നിലയില്‍ തിരിച്ചെത്തും: അദീബ് അഹ്മദ്

കൊച്ചി– ഇന്ത്യയില്‍ ഇപ്പോള്‍ വിപണി മാന്ദ്യം ഉണ്ടെങ്കിലും ചില്ലറ വില്‍പ്പന മേഖല വൈകാതെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് ലുലു ഗ്രൂപ്പിനു കീഴിലുള്ള രാജ്യാന്തര റിട്ടെയ്ല്‍ കമ്പനിയായ ടേബ്ള്‍സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹ്മദ് പറഞ്ഞു. നിലവില്‍ കാണുന്നത് റീട്ടെയ്ല്‍ മേഖലയിലെ ഒരു ചാക്രിക പ്രതിഭാസം മാത്രമാണ്. വിപണി സാധ്യതകള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍ തന്നെ തുടരും. വൈകാതെ തിരിച്ചുവരവും ഉണ്ടാകും, അദീബ് പറഞ്ഞു. മുംബൈയില്‍ നടന്ന 16ാമത് ഇന്ത്യRead More →

ആഴ്ചകള്‍ നീണ്ട ചാഞ്ചാട്ടത്തിനു ശേഷം ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്

ആഴ്ചകള്‍ നീണ്ട ചാഞ്ചാട്ടത്തിനു ശേഷം ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. വെള്ളിയാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ മുതല്‍ മുന്നേറ്റം പ്രകടമാക്കിയ സെന്‍സെക്‌സ് 12 മണിയോടെ 1837.52 പോയിന്റ് ഉയര്‍ന്ന് 37,913.34ല്‍ എത്തി. വൈകാതെ 1904.06 (5.28%) പോയിന്റ് ഉയര്‍ന്ന് 37,997.53ല്‍ എത്തി. നിഫ്റ്റി 362.95 പോയിന്റ് ഇയര്‍ന്ന് (3.39%) 11,067.75ലുമെത്തി. യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 66 പൈസ നേട്ടമുണ്ടാക്കി. ഡോളറിന് 70.68 രൂപ എന്ന നിരക്കിലാണ് വിനിമയം.Read More →

ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റിന് 314 കോടി ലാഭം

കൊച്ചി: പ്രമുഖ ബാങ്കിങ്ങ് ഇതര ധനാകാര്യ സ്ഥാപനമായ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ് കമ്പനി (ചോള) 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 10 ശതമാനം വളര്‍ച്ചയോടെ 314 കോടിയുടെ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 285 കോടിയായിരുന്നു.  ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ വരുമാനം 26 ശതമാനം വളര്‍ച്ചയോടെ 2,030 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1,606Read More →

നവ ഇന്ത്യ ലക്ഷ്യമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

നവ ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പുതിയ ഇന്ത്യക്കായി പത്ത് ലക്ഷ്യങ്ങളാണ് ഉള്ളത്. സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റും. നിക്ഷേപത്തിലൂടെ തൊഴില്‍ വര്‍ദ്ധിപ്പിക്കും. പശ്ചാത്തല മേഖലയിലും ഡിജിറ്റല്‍ സാമ്പത്തിക മേഖലയിലും കൂടുതല്‍ നിക്ഷേപം കൊണ്ടുവരും. 2014ല്‍ 1.85 ട്രില്യണ്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യണിലെത്തി. ഈ വര്‍ഷം 3 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സമ്ബദ്ഘടന 5 ട്രില്യണ്‍ ഡോളറിലെത്തും.Read More →

സ്വര്‍ണ വില കുതിക്കുന്നു; സര്‍വകാല റെക്കോര്‍ഡിലെത്തി

പവന് 320 രൂപ കൂടി 25,440 രൂപയായതോടെ സ്വര്‍ണ്ണവില സര്‍വകാല റെക്കോഡിലെത്തി. ഗ്രാമിന് 3,180 രൂപയാണ് ഇന്നത്തെ വില. കൂടിയും കുറഞ്ഞുമാണ് ഈ മാസം സ്വര്‍ണവില ഉണ്ടായിരുന്നത്.ആഗോണവിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രകടമാകുന്നത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വ് അടുത്തമാസം പലിശ കുറക്കുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടി. ഇതാണ് സ്വര്‍ണത്തിന്റെ വില ആഗോളതലത്തില്‍ തന്നെ ഉയരുന്നതിനിടയാക്കിയത്.Read More →