ജപ്പാൻ റബർ അവധി വ്യാപാരത്തിൽ നിക്ഷേപകർ കാണിച്ച ഉത്സാഹം ഏഴു വർഷത്തെ ഉയർന്നതലത്തിലേക്ക് റബറിനെ കൈപിടിച്ചുയർത്തി. മുഖ്യ ഉൽപാദന രാജ്യങ്ങളിലെ ഷീറ്റ്‌ ക്ഷാമം അവസരമാക്കി ഫണ്ടുകളും നിക്ഷേപകരായതിനിടയിൽ ഊഹക്കച്ചവക്കാരും രംഗത്ത്‌ അണിനിരന്നു. ഇതോടെ റബർ കിലോ 303 യെൻവരെ കയറി, 2017 ന്‌ ശേഷം റബർ ആദ്യമായാണ്‌ 300 യെന്നിന്‌ മുകളിൽ ഇടംപിടിക്കുന്നത്‌. മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ നാലാം ഗ്രേഡിന്‌ തുല്യമായ ഷീറ്റ്‌ വില 18,100 രൂപയിൽനിന്ന് 19,000Read More →

ഇന്ത്യൻ യുവാക്കൾ സാമ്പത്തിക സാക്ഷരത നേടുകയാണോ? ആണെന്ന് സൂചിപ്പിക്കുന്നു മ്യൂചൽ ഫണ്ടുകളിൽ കുമിഞ്ഞുകൂടുന്ന കോടികൾ. സാധാരണക്കാരായ നിക്ഷേപകർ ഓരോ മാസവും എസ്.ഐ.പിയായി നിക്ഷേപിക്കുന്ന തുക ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്ത് നൽകുന്നു. വിദേശ നിക്ഷേപകർ വിൽപന നടത്തുമ്പോൾ മുമ്പ് വിപണി ഇടിഞ്ഞുവീഴാറാണ് പതിവ്. ഇന്നാ കഥ മാറി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങൽ കാരണം ഇപ്പോൾ വിപണി പിടിച്ചുനിൽക്കുന്നു. അവർക്ക് മുഖ്യമായും പണം ലഭിക്കുന്നത് എസ്.ഐ.പി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ)Read More →

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധികാ മെർച്ചന്റിന്റെയും വിവാഹം ഗംഭീരമാക്കാനൊരുങ്ങുകയാണ് ബോളിവുഡ്. മാർച്ച് ഒന്ന് മുതൽ മൂന്ന് വരെ ഗുജറാത്തിലെ ജാംനഗറിൽ നടക്കുന്ന പ്രീ-വെഡ്ഡിങ്  ആഘോഷത്തിന് ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, അമിർ ഖാൻ,രൺബീർ കപൂർ, ആലിയ ഭട്ട് എന്നിങ്ങനെ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും എത്തും. ഇവരുടെ പ്രത്യേക പരിപാടികളും ഉണ്ടാകും. കഴിഞ്ഞ ദിവസം റിഹേഴ്സലിനായിRead More →

സോളർ പ്ലാന്റ് സ്ഥാപിക്കാൻ 7 ശതമാനത്തിന് വായ്പ നൽകും

ന്യൂഡൽഹി: പ്രധാനമന്ത്രി സൂര്യഭവനം പദ്ധതിയിൽ സോളർ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് പൊതുമേഖലാ ബാങ്കുകൾ വഴി 7% എന്ന കുറഞ്ഞ പലിശയ്ക്ക് വൈകാതെ വായ്പ ലഭ്യമാക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയവൃത്തങ്ങൾ സൂചിപ്പിച്ചു. നിലവിൽ 9 മുതൽ 12% വരെയാണ് പല ബാങ്കുകളും വായ്പയ്ക്ക് ഈടാക്കുന്ന പലിശ. ഉദാഹരണത്തിന് 9.65% മുതൽ 10.65% ആണ് എസ്ബിഐയുടെ പലിശ. ഇത് കുറയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടേക്കും. ഒരു വർഷത്തിനുള്ളിൽ ഒരു കോടി വീടുകളിൽRead More →

ഭക്ഷ്യ വിതരണത്തിനായി സ്വിഗ്ഗിയുമായി കൈകോർക്കാൻ ഐആർസിടിസി

ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഭക്ഷ്യ വിതരണത്തിനായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഫുഡുമായി കൈകോർക്കുന്നു. ഐആർസിടിസിയുടെ ഈ തീരുമാനത്തിലൂടെ യാത്രക്കാർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കും. കരാറനുസരിച്ച് മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം സ്വിഗ്ഗി വിതരണം ചെയ്യും. ആദ്യ ഘട്ടമെന്ന് നിലയ്ക്ക് ഐആർസിടിസി ഇ-കാറ്ററിംഗ് പോർട്ടൽ വഴി മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിനുമായി നാല് റെയിൽവേRead More →