എസ്‌ഐപി തുടര്‍ച്ചയായ രണ്ടാമത്തെ മാസവും 20,000 കോടി

മുംബൈ: മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി ്നടത്തുന്ന നിക്ഷേപം തുടര്‍ച്ചയായ രണ്ടാമത്തെ മാസവും 20,000 കോടി രൂപയ്‌ക്ക്‌ മുകളിലെത്തി. മെയ്‌ മാസത്തില്‍ 20,904.37 കോടി രൂപയാണ്‌ എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടത്‌. ഏപ്രിലില്‍ ഇത്‌ 20,371.47 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ എസ്‌ഐപി നിക്ഷേപം 14,749 കോടി രൂപയായിരുന്നു. മ്യൂച്വല്‍ ഫണ്ട്‌ എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണവും റെക്കോഡിലെത്തി. മെയ്‌ 31ലെ കണക്ക്‌ പ്രകാരം 8.75 ലക്ഷംRead More →

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്‍റെ 85 ശതമാനം പൂർത്തിയായതായി മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണം 85 ശതമാനം പൂർത്തിയായെന്ന് മന്ത്രി വിഎൻ വാസവൻ. അവസാനവട്ട തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ചർച്ച നടക്കുമെന്നും മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിര്മ്മാണ കമ്പനിക്ക് പണം അനുവദിക്കാൻ ഹഡ്കോ മുന്നോട്ട് വച്ച നിബന്ധനകൾ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. വിസിൽ എടുക്കുന്ന വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നൽകാനാണ് തീരുമാനം. ജൂൺ അവസാനം ട്രയൽ നടത്താനാകും. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി. ഡ്രജിങ്ങ് 98%, പുലിമുട്ട്Read More →

ഫോണ്‍ വിളിക്കാന്‍ പുതിയ സാങ്കേതിക വിദ്യ പരീക്ഷിച്ച് ‘നോക്കിയ’

സ്റ്റോക്ക്ഹോം: ഫോണ് വിളികള് കൂടുതല് യഥാര്ത്ഥമെന്നോണം അനുഭവപ്പെടുന്ന പുതിയ സാങ്കേതിക വിദ്യ വരുന്നു. ‘ഇമ്മേഴ്സീവ് ഓഡിയോ ആന്റ് വീഡിയോ’ എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകത്താദ്യമായി ഫോണ് കോള് ചെയ്തിരിക്കുകയാണ് നോക്കിയ സിഇഒ പെക്ക ലണ്ട്മാര്ക്ക്. ത്രീഡി ശബ്ദം ഉപയോഗിച്ച് ഫോണ് സംഭാഷണങ്ങള് കൂടുതല് മികച്ചതാക്കാന് ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്ന് കമ്പനി തിങ്കളാഴ്ച പറഞ്ഞു. ഭാവിയിലെ വോയ്സ് കോള്’ തങ്ങള് പരീക്ഷിച്ചതായി പെക്ക ലണ്ട്മാര്ക്ക് പറഞ്ഞു. 1991Read More →

കൊച്ചി: ശനിയാഴ്ച കുത്തനെ ഇടിഞ്ഞ സ്വർണവില ഇനിയും താഴേക്ക് പോകുമെന്ന വ്യാപാരകേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ തെറ്റി. ഇന്ന് സ്വർണം പവന് 120 രൂപയും ഗ്രാമിന് 15 ​രൂപയും കൂടി. ഇതോടെ പവന് 52,680രൂപയും ഗ്രാമിന് 6,585 രൂപയുമായി​. ആഗോള വിപണിയിൽ ട്രായ് ഔൺസിന് 2,305.30 ഡോളർ ആയി വർധിച്ചു. ശനിയാഴ്ച ഇത് 2293 ഡോളർ ആയിരുന്നു. ചൈനയുടെ ഇടപെടൽ നിമിത്തം ആഗോളവിപണിയിൽ സ്വർണവില ഇനിയും കുറഞ്ഞേക്കുമെന്നായിരുന്നു പ്രവചനം. പീപ്പിൾസ് ബാങ്ക് ഓഫ്Read More →

കോഴിക്കോട് /പൂണെ: പെരുന്നാൾ അടുത്തതോടെ ഉള്ളിവില കുതിച്ചുകയറുന്നു. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഉള്ളി വരവ് കുറഞ്ഞതും ആവശ്യകത കൂടിയതുമാണ് സംസ്ഥാനത്ത് വിലകൂടാനുള്ള കാരണമായി പറയുന്നത്. സംസ്ഥാനത്ത് ഒരാഴ്ച മുമ്പ് കിലോക്ക് 20 – 30 രൂപ ഉണ്ടായിരുന്ന ചില്ലറ വില ഒറ്റയടിക്ക് 40ല്‍ എത്തി. മഴ കാരണം കൃഷി നശിച്ചതും കൂടുതൽ വില പ്രതീക്ഷിച്ച് വ്യാപാരികളും കർഷകരും പൂഴ്ത്തിവെക്കുന്നതുമാണ് മൊത്തവിപണിയില്‍ സവാളയുടെ വരവ് കുറച്ചത്. മഴ കനക്കുന്നതോടെRead More →