റിലയൻസ്-ഡിസ്നി ലയനത്തിന് അനുമതി കാത്ത് മുകേഷ് അംബാനി
മുംബൈ: കഴിഞ്ഞ ഏതാനും വർഷങ്ങളായി മീഡിയ ബിസിനസിൽ വലിയ തോതിലാണ് മുകേഷ് അംബാനി നിക്ഷേപം വർധിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒരു ഡീലാണ് ഡിസ്നി ഇന്ത്യയുമായുള്ള 70352 കോടി രൂപയുടെ വലിയ പങ്കാളിത്തം. മുകേഷ് അംബാനിയുടെ പത്നി നിതാ അംബാനിയായിരിക്കും പുതിയതായി രൂപപ്പെടുന്ന ഈ കമ്പനിയുടെ ചെയർ പേഴ്സൺ. ഈ രണ്ട് ഭീമൻ കമ്പനികൾ കൂടിച്ചേരുമ്പോൾ, കുത്തകയായി മാറാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്. എന്നാൽ അങ്ങനെ സംഭവിക്കില്ലെന്ന് ഇരു കമ്പനികളും പറയുന്നു.Read More →




