ഭക്ഷ്യയെണ്ണ വിപണിയിൽ മത്സരം ശക്തം
രാജ്യാന്തര ഭക്ഷ്യയെണ്ണ വിപണിയിൽ കയറ്റിറക്കുമതി രാജ്യങ്ങൾ തമ്മിലുള്ള മത്സരം ശക്തമാകുന്നു. ഇന്ത്യയിൽ ഉത്സവ സീസണിന് തുടക്കം കുറിച്ച തക്കത്തിന് ഇന്തോനേഷ്യ പാം ഓയിൽ വില ഉയർത്തി ആദ്യ വെടിമുഴക്കി. ഒക്‌ടോബർ വരെയുള്ള കാലയളവിലേക്ക് വൻ ഓർഡറുകൾ എത്തുമെന്ന വിലയിരുത്തലിലാണ് ജകാർത്തയിലെ കയറ്റുമതി സമൂഹം. പ്രതിസന്ധി മുന്നിൽക്കണ്ട് ഡ്യൂട്ടി വർധിപ്പിച്ച് ഇറക്കുമതി പ്രതിരോധിക്കുമെന്ന വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് കയറ്റുമതി സമൂഹത്തെ സമ്മർദത്തിലുമാക്കി. നിലവിൽ പാം ഓയിൽ, സൂര്യകാന്തി, സോയ എന്നിവ ശുദ്ധീകരിക്കാതെയുള്ളRead More →

