₹33,727 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി

ന്യൂഡൽഹി: ₹33,727 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചു. ബംഗളുരു മെ​ട്രോയുടെ രണ്ട് ഇടനാഴികൾ, പൂനെ മെട്രോ ഒന്നാംഘട്ട പദ്ധതി, സിലിഗുഡി ബാഗ്ദോര വിമാനത്താവളത്തിന് പുതിയ സിവിൽ സമുച്ചയം തുടങ്ങിയവയ്ക്കുൾപ്പെടെ മന്ത്രിസഭാ അംഗീകാരം നൽകി. ബംഗളുരു മെ​ട്രോ റെയിൽ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ രണ്ട് ഇടനാഴികൾ നിർമിക്കുന്നതിന് അനുമതി. 44.5 കിലോമീറ്റർ പാളവും 31 സ്റ്റേഷനുകളും അടങ്ങുന്നതാണ് ഈ ഘട്ടം. അടുത്ത അഞ്ചു വർഷം കൊണ്ട്Read More →

ഐപിഒയ്ക്ക് അനുമതി തേടി മെറ്റല്‍മാന്‍ ഓട്ടോ

കൊച്ചി: ഓട്ടോമോട്ടീവ്, ഓട്ടോമോട്ടീവ് ഇതര മേഖലകള്‍ക്ക് ഷീറ്റ് മെറ്റല്‍, ട്യൂബ് ലാര്‍ ഫാബ്രിക്കേഷന്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന മെറ്റല്‍മാന്‍ ഓട്ടോ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 350 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ രണ്ട് രൂപ മുഖവിലയുള്ള 12,636,162 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ്Read More →

ബൈജൂസിന്റെ ഓഫ്‌ലൈന്‍ ട്യൂഷന്‍ സെന്ററുകളിൽ പകുതിയും അടച്ചു പൂട്ടുമെന്ന് റിപ്പോര്‍ട്ട്

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പകുതിയോളം ഓഫ്‌ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി എഡ്‌ടെക് കമ്പനിയായ ബൈജൂസ്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ കമ്പനിയുടെ ഓഫ്‌ലൈന്‍ ട്യൂഷന്‍ ആസ്ഥാനത്ത് ലഭിച്ചതായും ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് 120 സെന്ററുകള്‍ ഇത്തരത്തില്‍ അടച്ചുപൂട്ടും. ആഗസ്റ്റ് 31 മുമ്പ് സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് കാട്ടി, ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡാണ് ട്യൂഷന്‍ സെന്ററുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കെട്ടിടRead More →

കൊച്ചി: അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും സ്വർണവില ഉയർന്നു. കേരളത്തിൽ ഗ്രാമിന് സ്വർണവില 105 രൂപ വർധിച്ച് 6670 രൂപയായി. പവന് 840 രൂപ വർധിച്ച് 53,360 രൂപയായും ഉയർന്നു. അന്താരാഷ്ട്ര സ്വർണ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കഴിഞ്ഞദിവസം ഔൺസിന് 2455 ഡോളർ ആയിരുന്ന സ്വർണവില രണ്ടുശതമാനത്തിലധികം വർധിച്ച് 2507 ഡോളറിലേക്ക് എത്തി. 51 ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതാണ് അന്താരാഷ്ട്രRead More →

കൊച്ചി: ധനസ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പ അടച്ചു തീർത്താൽ ആ വ്യക്തിയുടെ ക്രെഡിറ്റ് റേറ്റിങ് തിരുത്തി നൽകണമെന്ന് ഹൈകോടതി. ഒരു വ്യക്തിയുടെ ക്രെഡിറ്റ് റേറ്റിങ് (സിബിൽ സ്കോർ) തെറ്റായി രേഖപ്പെടുത്തുന്നത് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളായ അന്തസ്സിനെയും സ്വകാര്യതയെയും ബാധിക്കുന്ന വിഷയമാണ്. വായ്പയെടുക്കുന്നവരുടെ ക്രെഡിറ്റ് റേറ്റിങ് തിരുത്തി നൽകാതിരിക്കുന്നത് ഇടപാടുകാരുടെ സൽപേരിനെ ബാധിക്കുന്നത് മൗലികാവകാശ ലംഘനമാകുമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വായ്പയെടുത്തRead More →