ചില്ലറ നിക്ഷേപകർക്കും അൽഗോ ട്രേഡിങ് നടപ്പിലാക്കാൻ സെബി

‘അൽഗോ ട്രേഡിങ്’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ‘അൽഗോരിത്‌മിക് ട്രേഡിങ്ങി’ൽ പങ്കെടുക്കാൻ ചില്ലറ നിക്ഷേപകർക്ക് അവസരം നൽകാൻ ഉദ്ദേശിക്കുന്നതായി സെബി അറിയിച്ചു. പൊതു അഭിപ്രായത്തിനായി ഇതു സംബന്ധിച്ച കരടു രേഖ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. അഭിപ്രായങ്ങൾ ജനുവരി മൂന്നിനു മുൻപായി സെബിയെ അറിയിക്കണം. വില, അളവ്, സമയം എന്നിവയുമായി ബന്ധപ്പെട്ട ഓട്ടമേറ്റഡ് പ്രീ പ്രോഗ്രാംഡ് നിർദേശങ്ങളിലൂടെ ഓർഡറുകൾ നടപ്പാക്കുന്ന സംവിധാനമാണ് അൽഗോ ട്രേഡിങ്. മ്യൂച്വൽ ഫണ്ടുകളും വിദേശ ധനസ്ഥാപനങ്ങളും മറ്റും ഈ സംവിധാനം ഇപ്പോൾത്തന്നെRead More →

റിലയന്‍സ് ക്യാപിറ്റല്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് ഹിന്ദുജ ഗ്രൂപ്പ്

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം റിലയന്‍സ് ക്യാപിറ്റല്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് ഹിന്ദുജ ഗ്രൂപ്പ്. കടക്കെണിയിലായ റിലയന്‍സ് ക്യാപിറ്റലിന്റെ ഏറ്റെടുക്കല്‍ അടുത്ത മാസം, അതായത് 2025 ജനുവരിയോടെ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹിന്ദുജ ഗ്രൂപ്പിന്റെ ഉപ സ്ഥാപനമായ IndusInd International Holdings Ltd (IIHL) ആയിരുന്നു അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റലിനായുള്ള ലേലപ്രക്രിയയില്‍ വിജയിച്ചത്. ഏറ്റെടുക്കലിന് ശേഷം കമ്പനിയുടെ ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍, ഇന്‍ഷുറന്‍സ് (BFSI) ബിസിനസ് വര്‍ദ്ധിപ്പിക്കാന്‍ ഹിന്ദുജ ലക്ഷ്യമിടുന്നുവെന്നാണ്Read More →

കോണ്‍കോര്‍ഡ്‌ എന്‍വിറോ സിസ്റ്റംസ്‌ ഐപിഒ ഡിസംബര്‍ 19 മുതല്‍

കോണ്‍കോര്‍ഡ്‌ എന്‍വിറോ സിസ്റ്റംസിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഡിസംബര്‍ 19 ന്‌ തുടങ്ങും. ഡിസംബര്‍ 23 വരെ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാം. ഐപിഒയുടെ ഇഷ്യു വില ഇന്ന്‌ അറിയിക്കും. 175 കോടി രൂപയാണ്‌ പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്നത്‌. ഇതിന്‌ പുറമെ ഓഫര്‍ ഫോര്‍ സെയില്‍ (വഴി) നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള 46.40 ലക്ഷം ഓഹരികളും വിറ്റഴിക്കും. ഈയാഴ്‌ച സബ്‌സ്‌ക്രിപ്‌ഷന്‍ ആരംഭിക്കുന്ന അഞ്ച്‌ ഐപിഒകളില്‍ ഒന്ന്‌Read More →

ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിൽ‌ ഇറക്കുമതി നവംബറിൽ നേരിട്ടത് 55% ഇടിവ്. 2022 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന ഇറക്കുമതിയാണിത്. റഷ്യ ഇന്ത്യക്ക് നൽകുന്ന യൂറാൽ (URAL) ഗ്രേഡ് എണ്ണയ്ക്ക് ഒക്ടോബറിനെ അപേക്ഷിച്ച് ഡിസ്കൗണ്ട് 17% കൂടിയെങ്കിലും മറ്റിനങ്ങളായ ഇഎസ്പിഒയ്ക്ക് 15 ശതമാനവും സൊക്കോലിൽ (Sokol) രണ്ടു ശതമാനവും ഇടിവ് ഡിസ്കൗണ്ടിലുണ്ടായതാണ് കഴിഞ്ഞമാസം ഇറക്കുമതിയെ ബാധിച്ചത്. യൂറാലിന് ബ്രെന്റ് ക്രൂഡിന്റെ വിപണിവിലയെ അപേക്ഷിച്ച് ബാരലിന് 6.01 ഡോളറും ഇഎസ്പിഒയ്ക്ക്Read More →

ഫുഡ് ഡെലിവറിയുടെ ചെലവ് കുറയും; നികുതി കുറക്കാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ​ഓൺലൈൻ ഫുഡ് ഡെലിവറിയുടെ ചെലവ് കുറഞ്ഞേക്കും. നികുതി കുറക്കാൻ ജി.എസ്.ടി കൗൺസിൽ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഫുഡ് ഡെലിവറിയുടെ ചെലവ് കുറയാൻ കളമൊരുങ്ങിയത്. 18 ശതമാനത്തിൽ നിന്ന് നികുതി അഞ്ച് ശതമാനമാക്കി കുറക്കാനാണ് ജി.എസ്.ടി കൗൺസിലിന്റെ പദ്ധതി. അതേസമയം, നികുതി കുറക്കുമ്പോൾ ഓൺലൈൻ ഫുഡ് ഡെലിവറി ആപുകൾക്ക് നൽകിയിരുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ജി.എസ്.ടി കൗൺസിൽ നിർ​ത്തിയേക്കും. ഡെലിവറി ചാർജുകൾ കുറക്കുന്നതിനായി ഇടപെടണമെന്ന് കേന്ദ്രസർക്കാറിനോട് കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ്Read More →