യുഎസ്-ചൈന വ്യാപാര യുദ്ധം: ഇന്ത്യയില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് വില കുറയും

ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരത്തിന് പകരം താരിഫുകള്‍ ഒടുവില്‍ യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ കലാശിച്ചിരിക്കുകയാണ്. 125 ശതമാനം താരിഫാണ് ചൈനക്ക് മേല്‍ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരിച്ച് ഇതുവരെ 84% പ്രതികാര താരിഫുകള്‍ ചൈനയും പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയടക്കം മറ്റെല്ലാ രാജ്യങ്ങള്‍ക്കും മേല്‍ പ്രഖ്യാപിച്ച പകരത്തിന് പകരം താരിഫുകള്‍ 90 ദിവസത്തേക്കാണ് ട്രംപ് മരവിപ്പിച്ചിരിക്കുന്നത്. ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച രാജ്യങ്ങളോട് മര്യാദ കാണിക്കുന്നു എന്നാണ് ട്രംപ് കാരണം വ്യക്തമാക്കിയത്.Read More →

ചൈനക്ക് 145 ശതമാനം തീരുവ; ലോകം സാമ്പത്തികമാന്ദ്യ ഭീതിയിൽ, തകർന്ന് യു.എസ് ഏഷ്യൻ വിപണികൾ

വാഷിങ്ടൺ: ചൈനക്കുമേൽ ചുമത്തുന്ന അധിക തീരുവയിൽ യു.എസ് വീണ്ടും വർധന വരുത്തിയതോടെ ലോകം സാമ്പത്തികമാന്ദ്യത്തിന്റെ ഭീതിയിൽ. കഴിഞ്ഞ ദിവസം അധിക തീരുവ ഏർപ്പെടുത്തിയതോടെ ചൈനയിൽ നിന്നും യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക വസ്തുക്കളുടേയും നികുതി 145 ശതമാനമായി ഉയർന്നു. ബുധനാഴ്ച ചൈനക്കുമേൽ യു.എസ് 125 ശതമാനം നികുതി ചുമത്തിയിരുന്നു. പിന്നീട് വൈറ്റ് ഹൗസ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു. നേരത്തെ ചുമത്തിയ 20 ശതമാനത്തിന് പുറമേയാണ് 125 ശതമാനം നികുതി ചുമത്തിയതെന്ന്Read More →

വിഷു-ഈസ്റ്റര്‍ ഓഫറുമായി കല്യാണ്‍ ജൂവലേഴ്‌സ് ; പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവ്

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് കേരളത്തിലെ ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറായി പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. എല്ലാത്തരം ആഭരണശേഖരങ്ങള്‍ക്കും ഈ ഓഫര്‍ ബാധകമായിരിക്കും. ഏപ്രിൽ 30 വരെയാണ് ഓഫർ കാലാവധി. കൂടാതെ ആഘോഷാവസരത്തിനായി പ്രത്യേക ഡിജിറ്റല്‍ പ്രചാരണത്തിനും തുടക്കം കുറിച്ചു. ഈ വര്‍ഷം അടുത്തടുത്തായി ആഘോഷിക്കുന്ന വിഷുവും ഈസ്റ്ററും സന്തോഷത്തിന്‍റെയും ആഘോഷത്തിന്‍റെയും പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പുതിയ തുടക്കത്തിന്‍റെയുംRead More →

ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് കൊമ്പുകോർക്കാൻ ഉറപ്പിച്ച് ചൈന. പകരംതീരുവ നയം 90 ദിവസത്തേക്ക് മരവിപ്പിച്ച നടപടിയിൽനിന്ന് ചൈനയെ ഒഴിവാക്കിയ ട്രംപിന്റെ നടപടിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ചൈന. ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. നേരത്തെ 84 ശതമാനം തീരുവയായിരുന്നു ചൈന പ്രഖ്യാപിച്ചത്. പുതിയ തീരുവ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നും ചെന അറിയിച്ചു. യുഎസിലേക്ക്Read More →

പുതിയ ജിപിഎംഐ സ്റ്റാന്റേര്‍ഡുമായി ചൈന

ഇന്ന് വിപണിയിലുള്ള ഇല്‌ക്ട്രോണിക് ഉപകരണങ്ങളില്‍ എച്ച്ഡിഎംഐ, തണ്ടര്‍ബോള്‍ട്ട്, ഡിസ്‌പ്ലേ പോര്‍ട്ട് തുടങ്ങി വിവിധ കണക്ടിവിറ്റി പോര്‍ട്ടുകള്‍ കാണാൻ സാധിക്കും. എന്നാല്‍ ഈ സ്റ്റാന്റേര്‍ഡുകളെല്ലാം താമസിയാതെ കാലാഹരണപ്പെട്ടേക്കും. ജനറല്‍ പര്‍പ്പസ് മീഡിയാ ഇന്റര്‍ഫെയ്‌സ് (ജിപിഎംഐ)എന്ന പുതിയ വയേര്‍ഡ് സ്റ്റാന്റേര്‍ഡുമായി എത്തിയിരിക്കുകയാണ് 50 ചൈനീസ് ടെക്ക് കമ്പനികളുടെ കൂട്ടായ്മയായ ഷെന്‍ഷെന്‍ 8കെ അള്‍ട്രാ എച്ച്ഡി ഇന്‍ഡസ്ട്രി അലയന്‍സ്. വീഡിയോ, ഓഡിയോ, ഡാറ്റ, പവര്‍ എന്നിവയ്‌ക്കെല്ലാമായി ഒരൊറ്റ പരിഹാരം എന്ന നിലയിലാണ് ജിപിഎംഐ അവതരിപ്പിക്കപ്പെടുന്നത്.Read More →