എട്ടാം ശമ്പള കമ്മീഷന്‍: പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ കാലാവധി കുറച്ചേക്കുമെന്ന് സൂചന
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ഏറെ ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ് എട്ടാം ശമ്പള കമ്മീഷനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ തിരികെ പിടിക്കുന്നതിനുള്ള കാലാവധി 15 വര്‍ഷത്തില്‍ നിന്ന് 12 വര്‍ഷമായി കുറയ്ക്കണമെന്നുള്ള ദീര്‍ഘകാല ആവശ്യം എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനയിലാണെന്നാണ് സൂചന. അടുത്ത വര്‍ഷം കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്താണ് കമ്മ്യൂട്ടഡ് പെന്‍ഷന്‍?സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കുമ്പോള്‍, അവരുടെ പെന്‍ഷന്റെ ഒരു ഭാഗം ഒറ്റത്തവണയായി കൈപ്പറ്റാന്‍ അവസരമുണ്ട്.Read More →

