ഇസ്ലാമാബാദ്: രാജ്യത്തിന്റെ പൊതുകടം എക്കാലത്തെയും ഉയർന്നനിലയില്‍ എത്തിയെന്ന് 2024-25-ലെ പാകിസ്താൻ സാമ്പത്തിക സർവേ റിപ്പോർട്ട്. 2025 മാർച്ച്‌ അവസാനത്തോടെ പാകിസ്താന്റെ ആകെ പൊതുകടം 76,007 ബില്യൻ പാകിസ്താനി രൂപ അഥവാ 76 ട്രില്യൻ ആണ്. അതായത് 23.1 ട്രില്യൻ ഇന്ത്യൻ രൂപ. ആകെ പൊതുകടമായ 76,007 ബില്യൻ പാകിസ്താനി രൂപയില്‍ 51,518 ബില്യൻ രൂപ ആഭ്യന്തരകടവും 24,489 ബില്യൻ രൂപ വിദേശ കടവുമാണ്. പാകിസ്താന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന പൊതുകടംRead More →

ന്യൂഡല്‍ഹി: വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്ന തദ്ദേശീയ മിസൈല്‍ സംവിധാനം സേനയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി പ്രതിരോധ മന്ത്രാലയം. രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനത്തിന്റെ ശേഷി വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ച ക്വിക് റിയാക്ഷൻ സർഫസ് ടു എയർ മിസൈല്‍( ക്യുആർഎസ്‌എം) സംവിധാനമാണ് സൈന്യത്തിന്റെ ഭാഗമാകാനൊരുങ്ങുന്നത്. ക്യുആർഎസ്‌എം സംവിധാനത്തിന്റെ മൂന്ന് റെജിമെന്റുകളാണ് സൈന്യത്തില്‍ ഉള്‍പ്പെടുത്തുക. ഇതിനായി 30,000 കോടിയുടെ കരാർ ഉടൻ തന്നെ ഒപ്പിടും. ജൂണ്‍ അവസാനം നടക്കുന്ന ഡിഫൻസ്Read More →

ദുബായ്: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തി. 2004ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ധോണി 538 മത്സരങ്ങളില്‍ നിന്ന് 17,266 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയെ ട്വന്റി 20, ഏകദിന ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. ഐസിസി ഹാള്‍ ഓഫ് ഫെയ്മില്‍ ഇടംപടിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ താരമാണ് ധോണി. ഇതിഹാസ താരങ്ങള്‍ക്കൊപ്പം ഇടം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ധോണി പറഞ്ഞു. ധോണിക്കൊപ്പം ന്യൂസിലന്‍ഡിന്റെRead More →

സ്വർണ പണയത്തിന് ഇനി കൂടുതൽ പണം, സ്വർണ നാണയം പണയം വെക്കുന്നതിലെ ആശങ്കയും ഒഴിഞ്ഞു; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക്

ന്യൂഡൽഹി: സ്വർണ പണയം സംബന്ധിച്ച് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി റിസർവ് ബാങ്ക്. വായ്പ കാലാവധിയിലും വായ്പ ലഭിക്കുന്ന തുകയുടെ പരിധിയിലും മാറ്റംവരുന്ന തരത്തിലാണ് നിർദേശങ്ങൾ. ചെറുവായ്പകള്‍ക്ക് സ്വര്‍ണത്തിന്റെ മൂല്യമനുസരിച്ച് കൂടുതല്‍ തുക വായ്പയായി ലഭിക്കും. 2026 ഏപ്രില്‍ മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക. പുതിയ നിർദേശങ്ങൾ അനുസരിച്ച് 2.5 ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകളില്‍ സ്വര്‍ണത്തിന്റെ വിപണി വിലയുടെ 85 ശതമാനം വരെ വായ്പയായി ലഭിക്കും. നേരത്തെയിത്Read More →

ഇന്ത്യന്‍ കോടീശ്വരനായ അനില്‍ അഗര്‍വാള്‍ വജ്ര ബിസിനസിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു. ആഗോള വജ്ര ഭീമനായ ഡി ബിയേഴ്‌സിനെ ഏറ്റെടുക്കാനാണ് അനില്‍ അഗര്‍വാള്‍ നീക്കം നടത്തുന്നത്. ഇന്ത്യന്‍ ഓഹരി വിപണി നിക്ഷേപകരെ സംബന്ധിച്ച് ഈ നീക്കം വളരെ വിലപ്പെട്ടതാണ്. വേദാന്ത ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആണ് അനില്‍ അഗര്‍വാള്‍. അതേസമയം ആഗോള വമ്പനെ സ്വന്തമാക്കാനുള്ള മത്സരത്തില്‍ അഗര്‍വാളിനൊപ്പം ഇന്ത്യന്‍ വജ്ര സ്ഥാപനങ്ങള്‍, ഖത്തരി നിക്ഷേപ ഫണ്ട്, എന്നിവയുള്‍പ്പെടെ കുറഞ്ഞത് ആറ് കണ്‍സോര്‍ഷ്യങ്ങള്‍ രംഗത്തുണ്ട്.Read More →