വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണകമ്പനികൾ. സിലിണ്ടറിന് 51.50 രൂപയാണ് കമ്പനികൾ കുറച്ചത്. പുതിയ വില സെപ്തംബർ ഒന്ന് മുതൽ നിലവിൽ വരും.തുടർച്ചയായ മൂന്നാം മാസമാണ് എണ്ണ കമ്പനികൾ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില കുറക്കുന്നത്. വില കുറഞ്ഞതോടെ കൊച്ചിയിൽ വാണിജ്യപാചകവാതക സിലിണ്ടിറിന്റെ വില 1587 രൂപയായി കുറച്ചത്. ആഗസ്റ്റിൽ പാചകവാതക സിലിണ്ടിറിന് എണ്ണകമ്പനികൾ 33.50 രൂപ കുറച്ചിരുന്നു. ജൂലൈയിൽ 58.50 രൂപയും എണ്ണകമ്പനികൾ കുറച്ചിരുന്നു. അതേസമയം, 14.2Read More →

റിലയന്‍സ് ഗുജ്റാത്തിലെ കച്ചില്‍ മെഗാ സോളാര്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നു

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) സിംഗപ്പൂരിന്റെ മൂന്നിരട്ടി വലിപ്പമുള്ള സോളാര്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നു. ഗുജ്റാത്തിലെ കച്ചില്‍ സ്ഥാപിതമാകുന്ന പാര്‍ക്ക് ഇന്ത്യയുടെ വൈദ്യുതി ആവശ്യകതയുടെ 10 ശതമാനത്തോളം നിറവേറ്റും. ആര്‍ഐഎല്ലിന്റെ വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ സംസാരിക്കവേ കമ്പനി എക്സിക്യുട്ടീവ് ഡയറക്ടര്‍ ആനന്ദ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. ഗ്രീന്‍ ഹൈഡജനും അതിന്റെ ഡെറിവേറ്റീവുകളും വ്യോമയാന ഇന്ധനവുമാണ് ഇവിടെ നിര്‍മ്മിക്കുക.പാര്‍ക്കിന്റെ സ്ഥാപിതശേഷി 10 ജിഗാവാട്ടില്‍ കൂടുമെന്ന് വിദഗ്ധരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്Read More →

സ്വകാര്യ മൂലധനചെലവ് നടപ്പ് സാമ്പത്തികവര്‍ഷ,ത്തില്‍ 21.5 ശതമാനം ഉയരും: ആര്‍ബിഐ

ന്യൂഡല്‍ഹി: സ്വകാര്യ മേഖല മൂലധന നിക്ഷേപം 2026 സാമ്പത്തിക വര്‍ഷത്തില്‍ 21.5 ശതമാനം ഉയരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2.67 ലക്ഷം കോടി സ്വകാര്യ ക്യാപക്‌സാണ് കേന്ദ്രബാങ്ക് നടപ്പ് വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. മാക്രോ എക്കണോമിക് അടിസ്ഥാനങ്ങള്‍ ശക്തമായ സാഹചര്യത്തിലാണിത്. ആഗോള അനിശ്ചിതത്വത്തിനിടയിലും ഇന്ത്യന്‍ കമ്പനികള്‍ മികച്ച ബാലന്‍സ് ഷീറ്റും ക്യാഷ് റിസര്‍വുകളും ലാഭക്ഷമതയും പ്രകടമാക്കിയെന്ന് ആര്‍ബിഐ ഓഗസ്റ്റ് ബുള്ളറ്റിന്‍ ചൂണ്ടിക്കാട്ടി.  കമ്പനികളുടെ ഫണ്ടിംഗ് സോഴ്‌സുകള്‍ സമ്പന്നമാണ്. അടിസ്ഥാന സൗകര്യങ്ങള്‍,Read More →

നിഫ്റ്റിയുടെ മൂല്യം എംഎസ്സിഐ ഇന്ത്യ സൂചികയേക്കാള്‍ അധികം

മുംബൈ: ഉയര്‍ന്ന വിലയുള്ള ഓഹരികളെ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിഫ്റ്റി50 മൂല്യം എംഎസ്സിഐ ഇന്ത്യയെ മറികടന്നു. നിഫ്റ്റിയുടെ വില-വരുമാന അനുപാതം (പിഇ) 22.4 മടങ്ങാണ് വര്‍ദ്ധിച്ചത്. അതേസമയം എംഎസ്സിഐ ഇന്ത്യ അനുപാതം 20.6 മടങ്ങാണ്. 2024 ല്‍ ചേര്‍ക്കപ്പെട്ട എറ്റേര്‍ണല്‍, ജിയോ ഫിനാന്‍ഷ്യല്‍, ട്രെന്റ്, ഭാരത് ഇലക്ട്രോണിക്‌സ് എന്നീ ഓഹരികളാണ് നിഫ്റ്റിയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഇതില്‍ 72 ശതമാനമുയര്‍ന്ന എറ്റേര്‍ണല്‍ പ്രതീക്ഷിക്കുന്ന വരുമാനത്തേക്കാള്‍ 362 മടങ്ങ് അധികവും ട്രെന്റ് 92 മടങ്ങ്Read More →

യുഎസ് ടെക്ക് കമ്പനികള്‍ ഇന്ത്യയില്‍ 30,000 പേരെ നിയമിച്ചതായി റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യ-യുഎസ് വ്യാപാര അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ പ്രമുഖ യുഎസ് ടെക്ക് കമ്പനികള്‍ വന്‍ തോതില്‍ റിക്രൂട്ട്‌മെന്റ് നടത്തി. ഫേസ്ബുക്ക് (മെറ്റ), ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്‌ലിക്‌സ്, ഗൂഗിള്‍ (ആല്‍ഫബെറ്റ്) എന്നിവ കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യയില്‍ 30,000 പേരെനിയമിച്ചു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം അധികമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിലും (എഐ) അനുബന്ധ സാങ്കേതികവിദ്യകളിലും വൈദഗ്ധ്യമുള്ളവരാണ്  ഏറെ പേരും. മൊത്തം റിക്രൂട്ട്‌മെന്റ് 75,000 കടന്നപ്പോള്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 18-20 ശതമാനം.  2022Read More →