ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ അടുത്തയാഴ്ച പുന:രാരംഭിക്കും

ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ശേഷം ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ അടുത്തയാഴ്ച പുന:രാരംഭിക്കും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച്ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ സൗഹൃദ സന്ദേശങ്ങള്‍ കൈമാറിയതിനെ തുടര്‍ന്നാണ് പുരോഗതി. ചീഫ് ട്രേഡ് നെഗോഷ്യേറ്റര്‍ രാജേഷ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം അടുത്തയാഴ്ച യുഎസ് സന്ദര്‍ശിച്ചേയ്ക്കുമെന്നും വാഷിങ്ടണായിരിക്കും  ചര്‍ച്ചയ്ക്ക് വേദിയാകുകയെന്നും റിപ്പോര്‍ട്ട് പറഞ്ഞു. പ്രധാനമന്ത്രി മോദി യുഎസുമായുള്ള പങ്കാളിത്തത്തെ വിലമതിക്കുന്നുവെന്നുംRead More →

കാര്‍ലൈല്‍ ഏവിയേഷനുള്ള കുടിശ്ശികകള്‍ തീര്‍ത്ത് സ്‌പൈസ് ജെറ്റ്, 89.5 മില്യണ്‍ ഡോളര്‍ ആശ്വാസം

ന്യൂഡല്‍ഹി:  ആഗോള വിമാന പാട്ടക്കമ്പനിയായ കാര്‍ലൈല്‍ ഏവിയേഷന്‍ പാര്‍ട്ണേഴ്സുമായുള്ള 121 മില്യണ്‍ ഡോളറിന്റെ ബാധ്യത, 50 മില്യണ്‍ ഡോളറിന്റെ കമ്പനി ഓഹരികള്‍ നല്‍കി സ്പൈസ്ജെറ്റ് തീര്‍ത്തു. പണക്ഷാമം, നിലത്തിറക്കിയ വിമാനങ്ങള്‍, വിപണി വിഹിതം കുറയല്‍ എന്നീ പ്രതിന്ധികള്‍ തരണം ചെയ്യുന്നതിനിടെയാണ് എയര്‍ലൈനിന്റെ നീക്കം. ലോക്ക്-ഇന്‍ സമയത്തിന് ശേഷം ഓഹരികള്‍ തിരികെ വാങ്ങാന്‍ പ്രമോട്ടര്‍ക്ക് അവകാശമുണ്ടാകും. ഒത്തുതീര്‍പ്പിന്റെ ഭാഗമായി, വിമാന അറ്റകുറ്റപ്പണികള്‍ക്കായി മുമ്പ് അടച്ചിരുന്ന 79.6 മില്യണ്‍ ഡോളറിന്റെ ക്യാഷ് റിസര്‍വുകളിലേക്കുള്ളRead More →

‘കെ.എം. നാച്ചുറൽസി’ന്റെ പുതിയ ബ്രാൻഡായ ‘ഹാബിവർ’ ഉത്പന്നങ്ങൾ വിപണിയിലെത്തി

കൊച്ചി: പ്രകൃതിദത്ത നിർമ്മാണരീതിയിലൂടെ ശ്രദ്ധേയരായ ‘കെ.എം. നാച്ചുറൽസ്’ KM Naturals ഭാവിതലമുറയെ ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത ‘ഹാബിവർ’ എന്ന ബ്രാൻഡിന് കീഴിലുള്ള വിവിധ ഉത്പന്നങ്ങൾ രാജ്യവ്യാപകമായി ലഭ്യമായിത്തുടങ്ങി. ഹോംകെയർ സൊല്യൂഷനുകൾ, ടോയ്‌ലറ്റ് ഉത്പന്നങ്ങൾ, കോസ്മോസ്യൂട്ടിക്കൽസ് തുടങ്ങിയവയുടെ പ്രകൃതിദത്തവും ഗുണമേന്മയേറിയ ഉത്പന്നങ്ങളാണ് ‘ഹാബിവർ’ എന്ന ബ്രാൻഡിലൂടെ പുറത്തിറങ്ങുകയെന്നും 2026 ജനുവരി ആദ്യവാര​ത്തോടെ രാജ്യത്തെ സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ ഇവ ലഭ്യമായിത്തുടങ്ങുമെന്നും നാച്ചുറൽസ് മാനേജിംഗ് പാർട്ണർ ആന്റു കുര്യാക്കോസ് അറിയിച്ചു. വ്യക്തികളുടെRead More →

ആപ്പിള്‍ ഇന്ത്യ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നു; ഐഫോണ്‍ 17 സീരീസ് ഉത്പാദനത്തില്‍ കുതിപ്പ്

ബെഗളൂരു: ആപ്പിള്‍ ഇന്ത്യയിലെ തങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള വര്‍ദ്ധിച്ച ആവശ്യം കണക്കിലെടുത്താണിത്. കൂടാതെ ആഭ്യന്തര ഡിമാന്റും ശക്തമാണ്. രാജ്യത്തെ അഞ്ച് പ്രധാന ഫാക്ടറികള്‍ ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 ബേസ് മോഡല്‍, ഐഫോണ്‍ എയര്‍ എന്നിവ അസംബിള്‍ ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. തമിഴ്നാട്ടിലും കര്‍ണ്ണാടകയിലുമായി വ്യാപിച്ചുകിടക്കുന്ന ഈ ഫാക്ടറികളില്‍ ടാറ്റയുടെ പുതിയ ഹൊസൂര്‍ പ്ലാന്റും ബെംഗളൂരു വിമാനത്താവളത്തിന് സമീപമുള്ള ഫോക്സ്‌കോണിന്റെ കൂറ്റന്‍ സൗകര്യവുംRead More →

മുന്‍നിര ബ്രോക്കര്‍മാര്‍ക്ക്‌ ഓഗസ്റ്റില്‍ നഷ്ടപ്പെട്ടത് 7 ലക്ഷം നിക്ഷേപകരെ

മുംബൈ: ഡിസ്‌കൗണ്ട് ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ സജീവ നിക്ഷേപകരുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ മുന്‍നിര കമ്പനികളായ ഗ്രോ, സീറോദ, ഏഞ്ചല്‍ വണ്‍, അപ്സ്റ്റോക്സ് എന്നിവയ്ക്ക് ഏകദേശം 7 ലക്ഷം ക്ലയന്റുകളെയാണ് നഷ്ടപ്പെട്ടത്. 2025 ന്റെ ആദ്യ പകുതിയില്‍ മാത്രം, ഈ മാര്‍ക്കറ്റ് നേതാക്കള്‍  20 ലക്ഷം സജീവ നിക്ഷേപകരെ നഷ്ടപ്പെടുത്തി. മിറേ അസറ്റ് ക്യാപിറ്റല്‍, ഫോണ്‍പേ വെല്‍ത്ത്, ഷെയര്‍ഖാന്‍, കൊട്ടക് സെക്യൂരിറ്റീസ്, മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ എന്നിവയുള്‍പ്പെടെ മറ്റ്Read More →